കോട്ടയത്തിൻ്റെ വികസനസ്വപ്നങ്ങൾ; ശ്രീ തോമസ് ചാഴികാടനുമായി മുഖാമുഖം

എംപി ഫണ്ടും മണിപ്പൂരും കർഷകരും വിഷയങ്ങളായി.

അക്കമിട്ട് നിരത്തിയ ഉത്തരങ്ങളുമായി തോമസ് ചാഴികാടൻ

സഹോദരതുല്യനായി ചേർന്ന് നിന്ന് ശബ്ദമുയർത്തുന്ന ജനപ്രതിനിധിയായിരിക്കുമെന്നും എംപി.

കോട്ടയം: എംപി ഫണ്ട് വിനിയോഗം, മണിപ്പൂർ അക്രമം, വിദ്യാഭ്യാസ, വ്യവസായ, കാർഷിക മേഖലകൾ എന്നിങ്ങനെ ഒന്നിനു പിറകെ ഒന്നായി എത്തിയ ചോദ്യങ്ങൾക്കൊല്ലാം അക്കമിട്ട് നിരത്തിയ ഉത്തരങ്ങളുമായി തോമസ് ചാഴികാടൻ എംപി.

ജീവിതത്തിന്റെ നാനാ തുറകളിലുള്ള ഒട്ടേറെപ്പേരാണ് എംപി നടത്തിയ വികസന പ്രവർത്തനങ്ങളും ഇനിയുള്ള വികസന പ്രതീക്ഷകളുമായി ബന്ധപ്പെട്ട ചോദ്യങ്ങളുയർത്താൻ അവസരം സമ്മാനിച്ച മുഖാമുഖം പരിപാടിയിൽ പങ്കെടുത്തത്.

ഒരു മണിക്കൂർ ലക്ഷ്യമിട്ട മുഖാമുഖം ചോദ്യകർത്താക്കളുടെ സജീവ ഇടപെടലിൽ ഒന്നരമണിക്കൂറോളം നീണ്ടു.

റിട്ട. ഉദ്യോഗസ്ഥരും വിദ്യാഭ്യാസ പ്രവർത്തകരും കർഷകരും പ്രവാസികളും വ്യാപാരികളും ബ്ലോഗർമാരും ആരോഗ്യരംഗത്തെ പ്രവർത്തകരുമടക്കം ചോദ്യകർത്താക്കളായതോടെ പ്രാതിനിധ്യ സ്വഭാവം മുഖാമുഖത്തിൽ വ്യക്തമായി.

എംപി ഫണ്ട് പൂർണ്ണമായി വിനിയോഗിക്കാൻ കഴിഞ്ഞതങ്ങനെയെന്ന എൽഐസി റിട്ട. ഉദ്യോഗസ്ഥനായ ടി. യു ജോണിന്റെ ചോദ്യത്തോടെയാണ് മുഖാമുഖം ആരംഭിച്ചത്.

കോട്ടയം നാട്ടകം കോളജ് റിട്ട. പ്രിൻസിപ്പൽ ടി.ആർ കൃഷ്ണൻകുട്ടി, കോട്ടയം സിഎംഎസ് കോളജ് അധ്യാപിക അസി. പ്രഫ. അർച്ചന, നിയമവിദ്യാർത്ഥി ജോ തോമസ്, കിടങ്ങൂർ എഞ്ചിനീയറിംഗ് കോളജ് പ്രിൻസിപ്പൽ ഇന്ദു, കർഷകനായ ശശികുമാർ, ഡോ. അനീഷ് തോമസ് , അഡ്വ. അനിൽ കുമാർ എന്നിങ്ങനെ ഇരുപതിലേറപ്പേർ ചോദ്യങ്ങളുന്നയിച്ചു.

കോളജ് പഠനകാലം വരെ ശരാശരി വിദ്യാർത്ഥിയായിരുന്ന തനിക്ക് 17-ാം വയസിൽ പിതാവിനേയും തുടർന്ന് സഹോദരനേയും നഷ്ടപ്പെട്ടത് ഏറെ വേദനയുളവാക്കിയെന്നും സാമ്പത്തികമായ ബുദ്ധിമുട്ടുകളെ നേരിട്ടാണ് നിശ്ചയദാർഡ്യത്തോടെ സിഎ പഠനം പൂർത്തീകരിച്ചതെന്നും ആമുഖമായി എംപി പറഞ്ഞു.

മണിപ്പൂർ കലാപത്തിന് കാരണം ഇച്ഛാശക്തിയോടെ തീരുമാനമെടുക്കാൻ കേന്ദ്ര, മണിപ്പൂർ സർക്കാരുകൾക്ക് കഴിയാത്തതിനാലാണെന്ന് നേരിട്ട് ബോധ്യപ്പെട്ടതായി എംപി മറുപടി നൽകി.

കേരളത്തിനുമേൽ കേന്ദ്രം ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധത്തിനെതിരെ പ്രതികരിക്കാൻ സംസ്ഥാനത്തു നിന്നുള്ള എൽഡിഎഫ് എംപിമാർക്ക് മാത്രമാണ് കഴിഞ്ഞതെന്നും മറ്റുള്ളവർക്ക് സംസ്ഥാനത്തിന്റെ താൽപര്യം സംരക്ഷിക്കാൻ കൂടെ നിൽക്കാൻ കഴിഞ്ഞില്ലെന്നും എംപി പറഞ്ഞു.

സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സംസ്ഥാനമാണ് കേരളമെന്നും യുവജനങ്ങളുടെ മുന്നേറ്റത്തിനായി സ്റ്റാർട്ടപ്പുകൾ ആരംഭിക്കാൻ നേതൃത്വം നൽകുമെന്നും എംപി പറഞ്ഞു.
വിദ്യാഭ്യാസമേഖല വിദേശങ്ങളിലേതുപോലെ പാർട്ട് ടൈം ജോലിക്കും അവസരം സമ്മാനിക്കാൻ കഴിയും വിധമാകണമെന്നും എംപി അഭിപ്രായപ്പെട്ടു.

വൈദ്യുതി, റോഡ്, കുടിവെള്ളം എന്നിവ ഉറപ്പാക്കി സയൻസ് സിറ്റി താമസിയാതെ തുറക്കുമെന്നും ചോദ്യത്തിന് മറുപടിയായി എംപി പറഞ്ഞു.

ദേശീയ പാതയിൽ ശുദ്ധജലവിതരണ പൈപ്പുകൾ സ്ഥാപിക്കുന്നതിന് തടസം പരിഹരിക്കാൻ ശ്രമങ്ങൾ നടത്തുന്നതായും എംപി പറഞ്ഞു.

റബർ പാർക്ക്, കെപിപിഎൽ, കോവിഡ് പ്രതിസന്ധി തുടങ്ങിയവ സംബന്ധിച്ചും ചോദ്യങ്ങൾ ഉയർന്നു.
വന്യജീവി സംരക്ഷണ നിയമം പരിഷ്‌കരിക്കുക, ഓൺലൈൻ വ്യാപാരത്തിന് നിയന്ത്രണം ഏർപ്പെടുത്തുക എന്നീ വിഷങ്ങളിലും ഇടപെടൽ നടത്തുമെന്ന് എംപി ഉറപ്പുനൽകി.

ഭിന്നശേഷി സൗഹൃദമണ്ഡലം, റെയിൽവേ വികസനം എന്നിവയിൽ നടത്തിയ മുന്നേറ്റത്തിന് എംപിയെ അഭിനന്ദിക്കുകയും ചെയ്തു. ഏബ്രഹാം കുര്യൻ പ്രസംഗിച്ചു.

Leave a Reply

spot_img

Related articles

മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണത്തിൽ പ്രതിസന്ധി തുടരുന്നു; കേന്ദ്ര നേതൃത്വം നിരീക്ഷകരെ സംസ്ഥാനത്തേക്ക് അയക്കും

തിരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസം പിന്നിട്ടിട്ടും മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണത്തിൽ പ്രതിസന്ധി തുടരുകയാണ്. തർക്കം പരിഹരിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം നിരീക്ഷകരെ സംസ്ഥാനത്തേക്ക്...

പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും ചേരും

പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും ചേരും. അദാനി വിഷയത്തില്‍ കഴിഞ്ഞയാഴ്ച നടപടികളൊന്നും പൂർത്തിയാക്കാതെ ഇരു സഭകളും പിരിഞ്ഞിരുന്നു. ചട്ടം 267 പ്രകാരം ചർച്ച അനുവദിക്കാതെ...

വിഭാഗീയത: സിപിഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു

വിഭാഗീയതയെ തുടര്‍ന്ന് സിപിഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു.സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനമെടുത്തത്. പാര്‍ട്ടിക്കെതിരേ...

സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കുക എന്നതാണ് ഗവര്‍ണറുടെ ലക്ഷ്യം:എം വി ഗോവിന്ദൻ

സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കുക എന്നതാണ് ഗവര്‍ണറുടെ ലക്ഷ്യമെന്നും ക്യാംപസുകളെ കാവിവല്‍ക്കരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ. ഹൈക്കോടതി...