ദക്ഷിണാഫ്രിക്കൻ ചീറ്റ 5 കുഞ്ഞുങ്ങൾക്ക് ജന്മം നൽകി

പുനരധിവസിപ്പിക്കൽ പദ്ധതിയുടെ ഭാഗമായി ദക്ഷിണാഫ്രിക്കയിൽ നിന്ന് മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലേക്ക് കൊണ്ടുവന്ന അഞ്ച് വയസ്സുള്ള ഗാമിനി എന്നു പേരുള്ള ചീറ്റ അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി.

കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് എക്സിലൂടെ പങ്കു വെച്ചതാണ് ഈ വിവരം.

ഇതോടെ ഇന്ത്യയിൽ ജനിച്ച കുഞ്ഞുങ്ങളുടെ എണ്ണം 13 ആയി ഉയർന്നു.

ഇപ്പോൾ കുനോ പാർക്കിൽ കുഞ്ഞുങ്ങളുൾപ്പെടെ ആകെ ചീറ്റകളുടെ എണ്ണം 26 ആയി.

“എല്ലാവർക്കും അഭിനന്ദനങ്ങൾ, പ്രത്യേകിച്ച് ചീറ്റപ്പുലികൾക്ക് സമ്മർദ്ദരഹിതമായ അന്തരീക്ഷം ഉറപ്പാക്കിയ ഫോറസ്റ്റ് ഓഫീസർമാർ, മൃഗഡോക്ടർമാർ, ഫീൽഡ് സ്റ്റാഫ് എന്നിവരടങ്ങുന്ന ടീമിന്.”

“ഇത് വിജയകരമായ ഇണചേരലിനും കുഞ്ഞുങ്ങളുടെ ജനനത്തിനും കാരണമായി. കുനോയിലെ കുഞ്ഞുങ്ങൾ ഉൾപ്പെടെ മൊത്തം ചീറ്റകളുടെ എണ്ണം 26 ആയി. ഗാമിനിയുടെ പാരമ്പര്യം മുന്നോട്ട് കുതിക്കുന്നു: അവളുടെ ഓമനത്തമുള്ള കുഞ്ഞുങ്ങളെ പരിചയപ്പെടുത്തുന്നു,” വനം മന്ത്രി കൂട്ടിച്ചേർത്തു.

നമീബിയൻ ചീറ്റ ജ്വാല ജനുവരി 20 ന് നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി.

മറ്റൊരു നമീബിയൻ ചീറ്റയായ ആഷ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി.

ജനുവരിയിൽ ഏഴ് കുഞ്ഞുങ്ങളുടെ ജനനം രേഖപ്പെടുത്തിയപ്പോൾ, ജനുവരി 16-ന് പ്രായപൂർത്തിയായ നമീബിയൻ ചീറ്റയായ ശൗര്യ മരണപ്പെട്ടു.

1952-ൽ ചീറ്റകൾ ഇന്ത്യയിൽ വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ചു.

പ്രോജക്ട് ചീറ്റയ്ക്ക് കീഴിൽ 2022-ൽ നമീബിയയിൽ നിന്ന് എട്ട് ചീറ്റകളെ ഇന്ത്യയിൽ കൊണ്ടുവന്നു.

ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള 12 ചീറ്റകളെയും 2023 ഫെബ്രുവരിയിൽ കുനോ നാഷണൽ പാർക്കിലേക്ക് മാറ്റി.

Leave a Reply

spot_img

Related articles

ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി 13 വയസുകാരന് ദാരുണാന്ത്യം

വീർപ്പിക്കുന്നതിനിടെ ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി 13 വയസുകാരന് ദാരുണാന്ത്യം.ഉത്തരകന്നഡ ജില്ലയിലെ ജോഗനകൊപ്പ ഗ്രാമത്തിലെ നവീൻ നാരായണ(13) ആണ് മരിച്ചത്. ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. ഞായറാഴ്ച...

ഫിൻജാൽ ചുഴലിക്കാറ്റ് ന്യൂനമർദമായി അറബിക്കടലിൽ എത്തിച്ചേരാൻ സാധ്യത; കേരളത്തിൽ 5 ദിവസം മഴ

ഫിൻജാൽ ചുഴലിക്കാറ്റ് വടക്കൻ തമിഴ്നാടിനു മുകളിൽ ശക്തി കൂടിയ ന്യൂനമർദമായി സ്ഥിതിചെയ്യുന്നു. നാളെയോടെ (2024 ഡിസംബർ 03) വടക്കൻ കേരളത്തിനും കർണാടകക്കും മുകളിലൂടെ ന്യൂനമർദമായി...

ഐപിഎസ് പ്രൊബേഷണറി ഓഫീസർ വാഹനാപകടത്തിൽ മരിച്ചു

ആദ്യ പോസ്റ്റിംഗിനായി പോവുകയായിരുന്ന ഐപിഎസ് പ്രൊബേഷണറി ഓഫീസർ വാഹനാപകടത്തിൽ മരിച്ചു. മധ്യപ്രദേശ് സ്വദേശിയും 2023 കർണാടക കേഡർ ഉദ്യോഗസ്ഥനുമായ ഹർഷ് ബർധൻ ആണ് മരിച്ചത്....

പ്രധാനമന്ത്രിയുമായി നേരിട്ട് വികസിത് ഭാരത് ആശയങ്ങൾ പങ്കുവെക്കാൻ യുവാക്കൾക്ക് അവസരം

നാഷണൽ യൂത്ത് ഫെസ്റ്റിവലിൻ്റെ ഭാഗമായി ന്യൂഡൽ ഹിയിലെ ഭാരത് മണ്ഡപത്തിൽ നടത്തുന്ന വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗിൻറെ ഭാഗമായി പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കാനും...