ഇടുക്കി ഇരട്ടയാർ ടാക്സി സ്റ്റാൻഡിൽ മിനി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സജ്ജീകരിച്ചു.
ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ 14 വാർഡുകളിൽ നിന്നായി ഹരിത കർമ്മസേന കലണ്ടർ പ്രകാരം ശേഖരിക്കുന്ന ഉപയോഗ ശൂന്യമായ കുപ്പി, കുപ്പിച്ചില്ല്, ഇലക്ട്രോണിക്സ് വസ്തുക്കൾ എന്നിവ ഇവിടെ സംഭരിക്കും.
പുതുതായി നിർമ്മിച്ച മിനി എം.സി.എഫ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷാ ഷാജി ഉദ്ഘാടനം ചെയ്തു.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജനി സജി അധ്യക്ഷത വഹിച്ചു.
ഈ ഫെസിലിറ്റി നവകേരളം കർമ്മ പദ്ധതി 2 – നെറ്റ് സീറോ കാർബൺ കേരളം പദ്ധതിയുടെ ഭാഗമാണ്.
ഹരിതകേരളം മിഷന്റെ സാങ്കേതിക പിന്തുണയോട് കൂടിയാണ്.