അടൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും കോയമ്പത്തൂരിലേക്ക് ഇന്റര്‍ സ്റ്റേറ്റ് ഫാസ്റ്റ് ബസ് സര്‍വീസ് അനുവദിച്ചതായി ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു.
അടൂരില്‍ നിന്നും രാവിലെ 5.10നും കോയമ്പത്തൂരില്‍ നിന്നും വൈകുന്നേരം 5.10 നുമാണ് ബസ് പുറപ്പെടുക.
അടൂരില്‍ നിന്നും പുറപ്പെടുന്ന ബസ് കോട്ടയം, മൂവാറ്റുപുഴ, തൃശൂര്‍, പാലക്കാട്, വാളയാര്‍ വഴിയാണ് കോയമ്പത്തൂരില്‍ എത്തിച്ചേരുക.
അടൂരില്‍ നിന്നും അമൃത, കോയമ്പത്തൂര്‍ സര്‍വീസുകള്‍ അനുവദിക്കാനിടയായത് ഗതാഗത മന്ത്രിയുടെ സമയോചിതമായ ഇടപെടലാണെന്ന് ഡപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.