മാരി സെൽവരാജിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു

ധ്രുവ് വിക്രം, അനുപമ പരമേശ്വരൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന മാരി സെൽവരാജിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു.

ധ്രുവ് വിക്രം തന്റെ പുതിയ ചിത്രത്തിനായി സംവിധായകൻ മാരി സെൽവരാജിനോടൊപ്പം ചേരുന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു.

ഇപ്പോഴിതാ അക്കാര്യത്തിൽ സ്ഥിരീകരണവുമായി അണിയറപ്രവർത്തകർ രംഗത്തെത്തി.

ധ്രുവ് വിക്രം നായകനാകുന്ന മാരി സെൽവരാജ് ചിത്രത്തിൽ അനുപമ പരമേശ്വരനാണ് നായിക.

മാരി സെൽവരാജ് ട്വിറ്ററിൽ കുറിച്ചത് ഇപ്രകാരമാണ്.

എന്റെ അഞ്ചാമത്തെ ചിത്രം ഒരു പൊട്ടിത്തെറിയോടെ ആരംഭിക്കുന്നു.

പാ രഞ്ജിത്ത് അണ്ണയും നീലം സ്റ്റുഡിയോസും അപ്പ്ളോസ് സോഷ്യലും എന്റെ നല്ല സുഹൃത്തായ അദിതി ആനന്ദ് എന്നിവരോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്.

പ്രൊഡക്ഷൻ ഹൗസ് അപ്പ്ളോസ് സോഷ്യൽ കുറിച്ചത് ഇപ്രകാരം, “ചില പങ്കാളിത്തങ്ങൾ ഗെയിമിനെ പുനർനിർവചിക്കുന്നു.

ഇത് അതിലൊന്നാണ്”. മാരി സെൽവരാജിന്റെ ഇതിഹാസ സ്‌പോർട്‌സ് നാടകത്തിനായി നീലം സ്റ്റുഡിയോസും ചേർന്നു ചിത്രത്തിനായി വലിയ പരിശീലനത്തിന് വിധേയമായിരുന്നു.

ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ തൂത്തുക്കുടിയിൽ ചിത്രീകരിക്കും.

തമിഴ്‌നാട്ടിലെ ഉൾനാടൻ ഗ്രാമങ്ങളിൽ നിന്ന് ഒടുവിൽ രാജ്യത്തിന്റെ പരമോന്നത കായിക ബഹുമതി നേടിയ ഒരു കായികതാരത്തിന്റെ യഥാർത്ഥ ജീവിത കഥയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

സംവിധായകൻ പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം ‘ആദിത്യ വർമ്മ’, ‘മഹാൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ധ്രുവ് വിക്രമിന്റെ മൂന്നാമത്തെ ചിത്രമായിരിക്കും.

2024 മാർച്ച് 15-ന് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.

പി ആർ ഓ പ്രതീഷ് ശേഖർ.

Leave a Reply

spot_img

Related articles

പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്

നടൻ പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്. മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച് വിശദീകരണം തേടി. കടുവ, ജനഗണമന, ഗോൾഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച...

നടൻ രവികുമാര്‍ അന്തരിച്ചു

മുതിർന്ന ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു. അർബുദരോഗത്തെ തുടർന്ന് ഇന്ന് രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം. തൃശൂർ സ്വദേശിയാണ് .നൂറിലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി...

ബോളിവുഡ് നടൻ മനോജ് കുമാർ അന്തരിച്ചു

ബോളിവുഡ് നടൻ മനോജ് കുമാർ അന്തരിച്ചു. 87 വയസ്സായിരുന്നു.മുംബൈയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ ഇന്ന് പുലർച്ചയോടെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ദേശഭക്തി...

എമ്പുരാൻ വിവാദത്തില്‍ പ്രതികരിച്ച്‌ ആസിഫ് അലി

എമ്പുരാൻ വിവാദത്തില്‍ പ്രതികരിച്ച്‌ ചലച്ചിത്ര താരം ആസിഫ് അലി. സിനിമയെ സിനിമയായി കാണണം. സമൂഹമാധ്യങ്ങളുടെ അതിപ്രസരം വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.മൂന്നുമണിക്കൂർ സിനിമ എന്റർടൈൻമെന്റ് എന്ന...