കേരള ബാങ്കിന്റെ മുന്‍ ഏരിയാ മാനേജരെ അറസ്റ്റ് ചെയ്തു

പണയ സ്വര്‍ണം മോഷണം പോയ സംഭവത്തില്‍ കേരള ബാങ്കിന്റെ മുന്‍ ഏരിയാ മനേജര്‍ ചേര്‍ത്തല സ്വദേശി മീരാ മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഒളിവില്‍ കഴിഞ്ഞിരുന്ന ഇവരെ പട്ടണക്കാട് പോലീസാണ് പിടികൂടിയത്.

കേരളാ ബാങ്കിന്റെ നാല് ശാഖകളില്‍ നിന്നായി 335.08 ഗ്രാം സ്വര്‍ണം നഷ്ടപ്പെട്ടതായാണ് പൊലീസ് റിപ്പോര്‍ട്ട്.

ബാങ്കുകളിലെ പണയസ്വര്‍ണ പരിശോധനക്കായി ചുമതലപ്പെടുത്തിയിട്ടുള്ള ഏരിയാ മാനേജരായിരുന്നു മീര മാത്യു.

2023 ജൂണ്‍ ഏഴിന് ഇവരെ സര്‍വീസില്‍നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

തുടര്‍ന്നാണ് ബാങ്കുകളുടെ ശാഖാ മാനേജര്‍മാര്‍ പോലീസില്‍ പരാതിനല്‍കിയത്.

ചേര്‍ത്തല, പട്ടണക്കാട്, അര്‍ത്തുങ്കല്‍ പോലീസ് സ്‌റ്റേഷനുകളില്‍ നല്‍കിയ പരാതികളിൽ പോലീസ് മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു.

ചേര്‍ത്തലയില്‍ രണ്ടും പട്ടണക്കാട്, അര്‍ത്തുങ്കല്‍ പോലീസ് സ്റ്റേഷനുകളിലായി നാലും സ്വര്‍ണ പണയ സ്വര്‍ണ മോഷണകേസുകളാണ് ഇവര്‍ക്കെതിരെ എടുത്തിരുന്നത്.

ചേര്‍ത്തല നടക്കാവ് ശാഖയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണം നഷ്ടപെട്ടത്.

ഇവിടെനിന്ന് 171.300 ഗ്രാം സ്വര്‍ണം നഷ്ടപെട്ടു.

പട്ടണക്കാട് ശാഖയില്‍നിന്ന് 102.300 ഗ്രാമും ചേര്‍ത്തല പ്രധാന ശാഖയില്‍ നിന്ന് 55.480 ഗ്രാമും അര്‍ത്തുങ്കലിൽ നിന്ന് ആറുഗ്രാമും സ്വര്‍ണമാണ് മോഷ്ടിക്കപ്പെട്ടത്.

Leave a Reply

spot_img

Related articles

തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കാസർഗോഡ് ബേഡകത്ത് തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മണ്ണക്കുടയിൽ പലചരക്ക് കട നടത്തിയിരുന്ന രമിതയാണ് മരിച്ചത്. തമിഴ്നാട് സ്വദേശിനിയാണ്.മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം....

മഞ്ചേശ്വരത്ത് ഓട്ടോറിക്ഷാ ഡ്രൈവറെ കൊന്ന് കിണറ്റിൽ തള്ളി

കാസർഗോഡ് മഞ്ചേശ്വരത്ത് ഓട്ടോറിക്ഷാ ഡ്രൈവറെ കൊന്ന് കിണറ്റിൽ തള്ളി.കഴിഞ്ഞ വ്യാഴാഴ്ചയാണ് മംഗളൂരു മുല്‍ക്കി സ്വദേശി മുഹമ്മദ് ഷരീഫിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവത്തിൽ കര്‍ണാടക...

ജേഷ്ഠൻ്റെ മർദ്ദനത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ചായപാത്രം കൊണ്ടുള്ള ജേഷ്ഠൻ്റെ മർദ്ദനത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് കോട്ടപ്പുറം ഉണ്യാത്തി പറമ്പിൽ ടി പി ഫൈസൽ ആണ് മരിച്ചത്. 35...

‘ബ്ലാക്ക് ലൈന്‍’ പുതിയ ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പ്

പ്രത്യേക മാനദണ്ഡങ്ങളൊന്നും കൂടാതെ പൊതുജനങ്ങള്‍ക്ക് Instant Loan വാഗ്ദാനം നല്‍കി തട്ടിപ്പു നടത്തുന്ന നിരവധി സംഘങ്ങള്‍ ഇന്ന് സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്.ബ്ലാക്ക് ലൈന്‍ എന്ന കമ്പനിയുടെ...