ഇന്ദുചൂഡന്‍ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഇന്ദുചൂഡന്റെ പക്ഷികള്‍ ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിച്ചു.
കേരളത്തിലെ പക്ഷികളെക്കുറിച്ച് പഠിച്ച് ആധികാരികമായ പുസ്തകം രചിച്ച വ്യക്തിയാണ് ഇന്ദുചൂഡനെന്നും 267 പക്ഷികളെ അദ്ദേഹം ഡോക്യുമെന്റ് ചെയ്തതായും പാലക്കാട് ഈസ്റ്റേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ. വിജയനന്ദന്‍ പറഞ്ഞു.
പി.കെ. ഉത്തമന്‍ എഴുതിയ പ്രകൃത്യുപാസന ഇന്ദുചൂഡന്റെ പക്ഷിജീവിതം എന്ന പുസ്തകം റിട്ട. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി. എന്‍. ഉണ്ണികൃഷ്ണന്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ. വിജയാനന്ദന് നല്‍കി പ്രകാശനം ചെയ്തു.
267 തരം പക്ഷികളുടെ മുന്നൂറില്‍പ്പരം ചിത്രങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്.
മാര്‍ച്ച് 14 വരെയാണ് പ്രദര്‍ശനം.
പരിപാടിയുടെ ഭാഗമായി 13 ന് വൈകിട്ട് അഞ്ചിന് ഗവ.വിക്ടോറിയ കോളെജ് സെമിനാര്‍ ഹാളില്‍ കെ. ജയറാം അനുസ്മരണം, കേരളത്തിലെ പക്ഷികള്‍ സ്ലൈഡ് പ്രദര്‍ശനം എന്നിവ നടക്കും.
പറമ്പിക്കുളം ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍, വിക്ടോറിയ കോളേജ് ബോട്ടണി വിഭാഗം ബേര്‍ഡ്‌സ് ക്ലബ്ബ്, കേരള നാച്ചുറല്‍ ഹിറ്ററി സൊസൈറ്റി തിരുവനന്തപുരം, വാര്‍ബ്ലേഴ്‌സ് ആന്‍ഡ് വേഡേഴ്സ് തിരുവനന്തപുരം എന്നിവയുടെ ആഭിമുഖ്യത്തിലാണ് ഇന്ദുചൂഡന്‍ ജന്മശതാബ്ദി ആഘോഷങ്ങൾ നടക്കുന്നത്.