പി.എം സൂരജ് പദ്ധതി വിതരണ ഉദ്ഘാടനം മോദി നിര്‍വഹിക്കും

കേന്ദ്ര സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിന് കീഴിൽ പി.എം സൂരജ് പദ്ധതിയിലുള്‍പ്പെടുത്തി കല്‍പ്പറ്റ സി ഡി എസിന് അനുവദിച്ച മൂന്നു കോടി രൂപ വായ്പയുടെ വിതരണവും തെരഞ്ഞെടുത്ത ശുചീകരണ തൊഴിലാളികള്‍ക്ക് ആയുഷ്മാന്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണവും ഇന്ന്(മാര്‍ച്ച് 13) ന് ഉച്ചക്ക് 2 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദി വിതരണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കും.

തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിക്കും.

സാമൂഹ്യക്ഷേമ പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന, പിന്നോക്ക ക്ഷേമ, നഗര വികസന വകുപ്പുകളുമായി സഹകരിച്ച് വയനാട് ജില്ലാ ഭരണകൂടത്തിന്റെ നേത്വത്തിലാണ് പരിപാടി നടക്കുക.

ജില്ലയിലെ 67 അയല്‍ക്കൂട്ടങ്ങളില്‍ നിന്നായി 394 ഗുണഭോക്താക്കള്‍ക്ക് മൂന്ന് കോടി വായ്പയുടെ പ്രയോജനം ലഭിക്കും.

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍, പട്ടിക ജാതി- പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍, തുടങ്ങിയ സ്ഥാപനങ്ങളിലെ ഗുണഭോക്താക്കള്‍ പങ്കെടുക്കും.

Leave a Reply

spot_img

Related articles

യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പളളികള്‍ ബലംപ്രയോഗിച്ച്‌ ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന്...

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം:കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട്

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണന് എതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ നാർക്കോട്ടിക് സെല്‍...

ആലപ്പുഴയിൽ നാളെ അവധി

കനത്ത മഴയേത്തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മഴ കണ്ടാല്‍ ചുമ്മാതങ്ങ് അവധി തരാന്‍ കഴിയുമോ എന്ന് ചൂണ്ടിക്കാട്ടി...

കുവൈത്തില്‍ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

തിങ്കളാഴ്ച ഉച്ചയോടെ അദാൻ പ്രദേശത്തെ ഒരു വീട്ടിലാണ് തീപിടിത്തം ഉണ്ടായത്വിവരം ലഭിച്ചതിനെ തുടർന്ന് അല്‍-ഖുറൈൻ, അല്‍-ബൈറഖ് കേന്ദ്രങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണ്...