കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്ക് പ്രകാരം ഇന്നലെ സംസ്ഥാനത്ത് ഏറ്റവും ഉയർന്ന ചൂട് കോട്ടയത്ത് രേഖപ്പെടുത്തി.
39.0°c.തൊട്ടുപിന്നിൽ പുനലൂർ, (38.8°c) 1 പാലക്കാട് (38.7°c), തൃശൂർ വെള്ളാനിക്കര ( 37.5°c), കണ്ണൂർ വിമാനത്താവളം ( 37.1°c).
കോട്ടയത്ത് സാധാരണയേക്കാൾ 4.1°c അധിക താപനിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്.
അപകടരമായ ഈ വർധന ആശങ്കപ്പെടുത്തുന്നതായി കാലാവസ്ഥാ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
കോട്ടയം വടവാതൂരിലെ ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷനിൽ ഇന്നലെ ഉച്ചക്കു ശേഷം 1.45 ന് 39.9°c ചൂട് രേഖപ്പെടുത്തി.
പാലക്കാട് മുണ്ടൂരിൽ ഈ സീസണിലെ ഏറ്റവും ഉയർന്ന ചൂട് ( 40.4°c) രേഖപ്പെടുത്തി.
രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട് ആന്ധ്രപ്രാദേശിലെ അനന്തപുരിൽ ( 41°c).
ആശ്വസമായി വേനൽ മഴ.
കടുത്ത വേനലിന് ആശ്വാസമായി തിങ്കളാഴ്ച വൈകുന്നേരം ജില്ലയിൽ പലയിടത്തു മഴ ലഭിച്ചു.
ലഭ്യമായ കണക്കു പ്രകാരംജില്ലയിൽ വേനൽ മഴ ലഭിച്ചത്
പനയ്ക്കപ്പാലം : 25.6 മിമീ
പ്ലാശനാൽ : 14.3
മീനച്ചിൽ : 11.7
കട്ടച്ചിറ : 11.1
ഇടമറ്റം: 9.7
ഉള്ളനാട് : 8.6
പൂവരണി : 6.9
വരും ദിവസങ്ങളിലും ജില്ലയിൽ വേനൽ മഴക്കു സാധ്യത കാണുന്നു.