മൗനം വെടിഞ്ഞ് സിദ്ധു മൂസ് വാലയുടെ പിതാവ്

അന്തരിച്ച പഞ്ചാബി ഗായകനും റാപ്പറുമായ ശുഭ്ദീപ് സിംഗ് സിദ്ധുവിൻ്റെ മാതാപിതാക്കൾക്ക് മാർച്ചിൽ ഒരു കുഞ്ഞ് പിറക്കുമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

ഇപ്പോഴിതാ, സിദ്ധു മൂസ് വാലയുടെ പിതാവ് ബൽക്കൗർ സിംഗ് ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പങ്കിട്ടു.

തൻ്റെ ഭാര്യ ചരൺ കൗർ 58 ആം വയസ്സിൽ വീണ്ടും ഗർഭിണിയായി എന്നു പ്രചരിക്കുന്ന വാർത്തടെക്കുറിച്ച് അദ്ദേഹം എഴുതി.

2022ൽ പഞ്ചാബിൽ കൊല്ലപ്പെട്ട സിദ്ധു, ബൽക്കൗർ സിംഗ്-ചരൺ കൗർ ദമ്പതികളുടെ ഏകമകനായിരുന്നു.

ഭാര്യ ചരൺ കൗറിൻ്റെ ഗർഭധാരണം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യാതെ ഒരു നിഗൂഢമായ പോസ്റ്റ് ബൽക്കൗർ സിംഗ് തൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പങ്കിട്ടു.

പഞ്ചാബി ഭാഷയിൽ അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു, “ഞങ്ങളുടെ കുടുംബത്തെക്കുറിച്ച് ആശങ്കയുള്ള സിദ്ദുവിൻ്റെ ആരാധകർക്ക് ഞങ്ങൾ നന്ദി പറയുന്നു. എന്നാൽ ഞങ്ങളുടെ കുടുംബത്തെക്കുറിച്ച് ധാരാളം കിംവദന്തികൾ പ്രചരിക്കുന്നുണ്ട്, പക്ഷേ അവ വിശ്വസിക്കരുത്. വാർത്ത എന്തായാലും അവിടെ, കുടുംബം നിങ്ങളോടെല്ലാം പങ്കിടും.”

തൻ്റെ അപ്രതീക്ഷിത മരണത്തിന് മുമ്പ്, സിദ്ദു പഞ്ചാബ് സംസ്ഥാന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചെങ്കിലും ആം ആദ്മി പാർട്ടിയുടെ വിജയ് സിംഗ്ലയോട് പരാജയപ്പെട്ടു.

മകനെപ്പോലെ ബൽക്കൗർ സിംഗും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ ബതിന്ദ മണ്ഡലത്തിൽ നിന്ന് മത്സരിച്ചേക്കുമെന്ന് ഊഹാപോഹമുണ്ട്.

2018ലെ സർപഞ്ച് തിരഞ്ഞെടുപ്പിലും ചരൺ കൗർ വിജയിച്ചിരുന്നു.

സിദ്ധു മൂസ് വാല എന്നറിയപ്പെടുന്ന ശുഭ്ദീപ് സിംഗ് സിദ്ധുവിനെ 2022 മെയ് 29 നാണ് പഞ്ചാബിലെ മാൻസ ജില്ലയിലെ ജന്മഗ്രാമത്തിന് സമീപം അജ്ഞാതർ വെടിവച്ചു കൊന്നത്.

കൊല്ലപ്പെടുമ്പോൾ അദ്ദേഹത്തിന് 28 വയസ്സ് മാത്രമായിരുന്നു പ്രായം.

Leave a Reply

spot_img

Related articles

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസ്

ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസിന്റെ റിപ്പോർട്ട്. ഇഷ ഫൗണ്ടേഷനെതിരേ തമിഴ്നാട് പോലീസ് സുപ്രീം...

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു. ഷേർ-ഇ-കശ്മ‌ീർ ഇന്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ രാവിലെ പതിനൊന്നരയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ലഫ്....

ബംഗാൾ ഉൾക്കടലിൽ തീവ്രന്യുനമർദ്ദം

ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം തീവ്രന്യുനമർദ്ദമായി ശക്തിപ്രാപിച്ചു. നാളെ അതിരാവിലെ പുതുച്ചേരിക്കും നെല്ലൂരിനും (ആന്ധ്രാപ്രദേശ്) ഇടയിൽ ചെന്നൈക്ക്‌ സമീപം മണിക്കൂറിൽ പരമാവധി 60 കിമീ വേഗതയിൽ കരയിൽ...

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും. ആഗോള പട്ടിണി സൂചികയിൽ (ഗ്ലോബൽ ഹംഗർ ഇൻഡക്സ്- ജിഎച്ച്ഐ) ഇന്ത്യയ്ക്ക് നേരിയ പുരോഗതി ഉണ്ടെങ്കിലും...