ബംഗാൾ സ്വദേശിയായ യുവതിയുടെ മൃതദേഹമാണു ചന്ദാപുരയിലെ ഫ്ലാറ്റിൽ കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു.
ഒരു മാസം മുൻപു ഫ്‌ളാറ്റ് വാടകയ്‌ക്ക് എടുക്കുമ്പോൾ യുവതിയുടെ പിതാവാണെന്ന് സ്വയം പരിചയപ്പെടുത്തിയ 40 വയസ്സിൽ താഴെയുള്ള ഒരാൾ വന്നിരുന്നു.
ഇയാളെ പൊലീസ് തിരയുന്നു.
മൃതദേഹം കിടന്നിരുന്ന മുറിയിൽനിന്നു ലഹരിമരുന്നും സിറിഞ്ചും കണ്ടെടുത്തു.
25 വയസ്സ് തോന്നിക്കുന്ന യുവതിയുടെ പേരുവിവരങ്ങൾ പുറത്തുവന്നിട്ടില്ല.
കൊല്ലപ്പെടുന്നതിനു മുൻപു യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്നു സംശയമുണ്ടെന്നു പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണു ഹെഡ് മാസ്റ്റർ ലേഔട്ടിലെ മൂന്നാം നിലയിലെ ഫ്ലാറ്റിൽനിന്നു മൃതദേഹം കണ്ടെത്തിയത്.
രൂക്ഷഗന്ധത്തെ തുടർന്നു വീട്ടുടമ ഫ്ലാറ്റിൽ കയറി നോക്കുകയും പൊലീസിനെ വിളിക്കുകയുമായിരുന്നു.