15 ന് റബ്ബർ ബോർഡ് യോഗം

അന്താരാഷ്ട്ര വിപണയില്‍ റബർ വില വർദ്ധനവ് തുടരുന്ന സാഹചര്യത്തിൽ 15 ന് റബ്ബർ ബോർഡ് യോഗം ചേർന്ന് കയറ്റുമതി വർദ്ധിപ്പിക്കാനുള്ള ശ്രമം തുടങ്ങുന്നു.

ആർ എസ് എസ് നാലിന് 217 രൂപയാണ് ഇന്നത്തെ വില. ആർഎസ്‌എസ് ഒന്നിന് 220 രൂപയും രേഖപ്പെടുത്തി.

മറ്റ് രാജ്യങ്ങളില്‍ റബർ ഉല്പാദനത്തിലുണ്ടായ കുറവാണ് വില വർദ്ധനവിന് കാരണമായത്.ആർഎസ്‌എസ് നാലിന് 174 രൂപയാണ് ആഭ്യന്തര വിപണയിലെ വില.

കർഷകർക്ക് വില ലഭിക്കാൻ കയറ്റുമതി വർദ്ധിപ്പിക്കാനുള്ള നീക്കം റബർബോർഡ് ആരംഭിച്ചു.

ബാങ്കോക്ക് വിപണയില്‍ ഇന്നും വില വർദ്ധിച്ചു.

കേരളത്തില്‍ എറ്റവും കൂടുതല്‍ ഉല്പാദിപ്പിക്കുന്ന ആർ എസ് എസ് 4ന് 217 രൂപയാണ് അന്താരാഷ്ട്ര വിപണിയിലെ ഇന്നത്തെ വില.

ആർഎസ്‌എസ് ഒന്നിന് 220 രൂപയിലുമെത്തി. ഒരാഴ്ചയായി വില വർദ്ധനവ് തുടരുകയാണ്.

എന്നാല്‍ ഇതിന്റെ പ്രതിഫലനം ഇന്ത്യയിലെ കർഷകർക്ക് ലഭിക്കുന്നില്ല.

അന്താരാഷ്ട്ര വിപണയില്‍ വില വർദ്ധനവ് തുടരുന്ന സാഹചര്യത്തില്‍ കയറ്റുമതി വർദ്ധിപ്പിക്കാനുള്ള നീക്കം റബർ ബോർഡ് ആരംഭിച്ചിട്ടുണ്ട്.

15 തിയതി കയറ്റുമതി നടത്തുന്നവരുടെ യോഗം വിളിച്ച്‌ ചേർത്തിട്ടുണ്ട്. കയറ്റുമതി വർദ്ധിപ്പിക്കുന്നതിലൂടെ ആഭ്യന്തര കർഷകർക്ക് വില വർദ്ധനവ് ലഭിക്കുമെന്നാണ് കണക്ക് കൂട്ടല്‍.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു.പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപയിലെത്തി.ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപയിലെത്തി.ഏപ്രില്‍ മാസത്തിലെ ഉയര്‍ന്ന വിലയായ...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്.ഇന്നലെ രണ്ട് തവണയായി സ്വർണവില ഉയർന്നതിന് പിന്നാലെയാണ് ഇന്ന് രാവിലെ വിപണിയിൽ സ്വർണവില വീണ്ടും വർധിച്ചത്. രാവിലെ പുറത്തുവിട്ട കണക്കുകൾ...

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 195 രൂപ വർധിപ്പിച്ചു

പാചകവാതകക്ഷാമം രാജ്യത്ത് രൂക്ഷമായിരിക്കെ ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു.സിലണ്ടർ ഒന്നിന് 195.50 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്.പൊതുമേഖലാ എണ്ണക്കമ്പനികളുടെ കണക്കനുസരിച്ച്, ഡൽഹിയിൽ 19...

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം.ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം.സൽക്കാര ഹോട്ടൽ, ഫാമിലി ബ്യൂട്ടി പാർലർ, കൊച്ചുപുരയ്ക്കൽ സ്റ്റേഷനറി സ്റ്റോഴ്സ്, പുകയില വ്യാപാര...