കൊച്ചി വാട്ടർ മെട്രോ പുതിയ റൂട്ടുകളിൽ 

കൊച്ചി വാട്ടർ മെട്രോയുടെ മുളവുകാട് നോർത്ത്, സൌത്ത് ചിറ്റൂർ, ഏലൂർ, ചേരാനെല്ലൂർ എന്നീ നാല് ടെർനമിനലുകൾ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിക്കും.

മാർച്ച് 14ന് വൈകിട്ട് 5.30ന് ഏലൂർ വാട്ടർ മെട്രോ ടെർമിനലിൽ വച്ചാണ് ചടങ്ങുകൾ.

നാല് ടെർമിനലുകൾ കൂടി ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ രണ്ട് പുതിയ റൂട്ടുകളിലാണ് കൊച്ചി വാട്ടർ മെട്രോ സർവ്വീസ് ആരംഭിക്കുക.

ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലിൽ നിന്ന് ബോൽഗാട്ടി, മുളവുകാട് നോർത്ത് ടെർമിനലുകൾ വഴി സൌത്ത് ചിറ്റൂർ ടെർമിനൽ വരെയാണ് ഒരു റൂട്ട്. സൌത്ത് ചിറ്റൂർ ടെർമിനലിൽ നിന്ന് ഏലൂർ ടെർമിനൽ വഴി ചേരാനെല്ലൂർ ടെർമിനൽ വരെയുള്ളതാണ് മറ്റൊരു റൂട്ട്.

മാർച്ച് 17, ഞായറാഴ്ച്ച രാവിലെ മുതൽ കൊച്ചി വാട്ടർ മെട്രോ പുതിയ റൂട്ടുകളിൽ സർവ്വീസ് ആരംഭിക്കും.

ഇതോടെ 9 ടെർമിനലുകളിലായി 5 റൂട്ടുകളിലേക്ക് കൊച്ചി വാട്ടർ മെട്രോ സർവ്വീസ് വ്യാപിക്കും.

കേരളത്തിന്റെ ജലഗതാഗത രംഗത്ത് വിപ്ളവകരമായ മാറ്റം കൊണ്ടുവന്ന സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടർ മെട്രോയിൽ കഴിഞ്ഞ പത്ത് മാസത്തിനിടെ പതിനേഴര ലക്ഷം ആളുകളാണ് യാത്ര ചെയ്തത്.

നിലവിൽ ഹൈക്കോർട്ട് ജംഗ്ഷൻ-വൈപ്പിൻ- ബോൽഗാട്ടി, വൈറ്റില-കാക്കനാട് എന്നീ മൂന്ന് റൂട്ടുകളിലായി 13 ബോട്ടുകളാണ് കൊച്ചി വാട്ടർ മെട്രോയ്ക്കായി സർവ്വീസ് നടത്തുന്നത്.

പാലിയംതുരുത്ത്, കുമ്പളം, വില്ലിംഗ്ടൺ ഐലൻഡ്, മട്ടാഞ്ചേരി എന്നീ ടെർമിനലുകളുടെ നിർമ്മാണവും പുരോഗമിക്കുകയാണ്.

കൊച്ചി വാട്ടർ മെട്രോ പദ്ധതി പൂർത്തിയാകുമ്പോൾ പത്ത് ദ്വീപുകളിലായി 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 വാട്ടർ മെട്രോ ബോട്ടുകൾ സർവ്വീസ് നടത്തും.

Leave a Reply

spot_img

Related articles

സ്വർണവില സർവകാല റെക്കോർഡിൽ

സംസ്ഥാനത്ത് ഇന്നും സ്വർണവില സർവകാല റെക്കോർഡിലേക്ക് ഉയർന്നു. ഇന്നും പവന് 80 രൂപ ഉയർന്നു. ഇതോടെ സ്വർണവില 57000 ത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഒരു പവൻ സ്വർണത്തിന്റെ വില 56,960...

സ്വർണവില വീണ്ടും റെകോർഡിൽ

സംസ്ഥാനത്ത് സ്വർണവില വീണ്ടും റെകോർഡിട്ട് ഏറ്റവും ഉയർന്ന നിരക്കിലെത്തി. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് വർധിച്ചത്. ഒരു ഗ്രാം...

സ്വർണവിലയില്‍ വൻ വർദ്ധന

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ വൻ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് 600 രൂപയുടെ വർദ്ധനവാണ് സംഭവിച്ചിരിക്കുന്നത്.ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 55,680 രൂപയായി. ഈ...

കണ്ണട ലെന്‍സ് നിര്‍മ്മാണ രംഗത്തേക്ക് ബോചെ

ബോബി ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംരംഭമായ ബോചെ ആര്‍.എക്‌സ് ലെന്‍സിന്റെ മാനുഫാക്ചറിങ് യൂണിറ്റ്, സെപ്റ്റംബര്‍ 22 ഞായറാഴ്ച രാവിലെ 10.30 ന് ബോചെ ഉദ്ഘാടനം...