എന്റെ തൊഴില്‍ എന്റെ അഭിമാനം 2.0 വടവന്നൂരിൽ തൊഴില്‍മേള

അഭ്യസ്തവിദ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനായി കേരള നോളജ് ഇക്കോണമി മിഷന്‍ നടപ്പാക്കുന്ന ‘എന്റെ തൊഴില്‍ എന്റെ അഭിമാനം 2.0’ പദ്ധതിയുടെ ഭാഗമായി ഇന്ന് (മാര്‍ച്ച് 14) വടവന്നൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നു.

രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ് തൊഴില്‍മേള.

ജില്ലാ കുടുംബശ്രീ മിഷന്‍, കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ്, വടവന്നൂര്‍ ഗ്രാമ പഞ്ചായത്ത്, കുടുംബശ്രീ സി.ഡി.എസ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന തൊഴില്‍മേളയില്‍ പ്രാദേശിക കമ്പനികള്‍ ഉള്‍പ്പെടെ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പ്രമുഖ കമ്പനികള്‍ ആയിരത്തിലധികം ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തും.

എസ്.എസ്.എല്‍.സി/പ്ലസ് ടു/ഡിപ്ലോമ/ഐ.ടി.ഐ/ഡിഗ്രി എന്നിവയാണ് അടിസ്ഥാന യോഗ്യത.

പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ https://knowledgemission.kerala.gov.in പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.

പങ്കെടുക്കുന്നവര്‍ ബയോഡാറ്റ/ സി.വി/ റെസ്യൂമെ എന്നിവയുടെ അഞ്ച് പകര്‍പ്പ് കൊണ്ടുവരണം.

ഉച്ചയ്ക്ക് 12.30 വരെ സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യവും ഉണ്ടായിരിക്കും.

ഫോണ്‍: 7306816188

Leave a Reply

spot_img

Related articles

കോട്ടയംകാരുടെ ശ്രദ്ധയ്ക്ക്.. പുറത്തിറങ്ങുമ്പോൾ കൈയ്യിൽ കുട കരുതാൻ മറക്കേണ്ട

വേനൽ വെയിലിൽ കോട്ടയം ജില്ല ചുട്ടുപൊള്ളുന്നു. കാലാവസ്ഥാ വകുപ്പിൻ്റെ ഔദ്യോഗിക കണക്ക് പ്രകാരം ഇന്നലെ സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില കോട്ടയത്ത് ( 38.2°c)...

വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു

വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചങ്ങനാശ്ശേരി കുരിശുംമൂട് മഠത്തിച്ചിറ ടി.എം. ആന്‍റണിയുടെ ഭാര്യ (കോട്ടയം എആര്‍ ക്യാമ്ബ് ഡോഗ് സ്‌ക്വാഡ് എസ്‌ഐ) ഭാര്യ...

വൈറ്റിലയിലെ ആര്‍മി ഫ്ലാറ്റ് പൊളിക്കുക മരട് മാതൃകയില്‍

വൈറ്റിലയിലെ ആര്‍മി ഫ്ലാറ്റ് പൊളിക്കുക മരട് മാതൃകയില്‍. മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കിയ കമ്ബനി പ്രതിനിധികള്‍ ഈ മാസം 14 ന് സ്ഥലം സന്ദര്‍ശിക്കും....

കഴകം തസ്തികയിലേക്ക് ഇനി താന്‍ ഇല്ല; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതി വിവേചനം നേരിട്ട ബാലു

കഴകം തസ്തികയിലേക്ക് ഇല്ലായെന്നും താന്‍ കാരണം ക്ഷേത്രത്തില്‍ ഒരു പ്രശ്‌നം വേണ്ടായെന്നും ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതി വിവേചനം നേരിട്ട ബാലു. ആ തസ്‌കികയിലേക്ക്...