ഭാര്യയെ പെങ്ങളാക്കുമ്പോള്‍

ഡോ.ടൈറ്റസ് പി. വർഗീസ്

ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലിനോക്കുന്ന 28 വയസ്സുള്ള യുവതിയാണ് ഞാന്‍.

ഭര്‍ത്താവിന് 34 വയസ്സുണ്ട്/അദ്ദേഹവും സര്‍ക്കാരുദ്യോഗസ്ഥനാണ്.

അഞ്ചുവയസ്സുള്ള ഒരു മകളുണ്ട്.

വിവാഹത്തിന്‍റെ ആദ്യസമയം തൊട്ടേ ഭര്‍ത്താവിന് എന്നോട് സ്നേഹപ്രകടനങ്ങളും ലൈംഗിക താത്പര്യവും വളരെ കുറവായിരുന്നു.

വളരെ അപൂര്‍വ്വമായി എന്‍റെ നിര്‍ബ്ബന്ധത്തില്‍ മാത്രമാണ് ശാരീരികബന്ധം നടക്കാറുള്ളത്.

എന്‍റെ യോനിയില്‍നിന്നുള്ള വഴുവഴുപ്പുള്ള ലൂബ്രിക്കന്‍റ് അദ്ദേഹത്തിന്‍റെ ലിംഗത്തില്‍ പുരളുമെന്നും അത് ഇഷ്ടമല്ലെന്നുമൊക്കെയാണ് പറയുന്നത്.

എന്‍റെ സ്തനങ്ങളില്‍ അദ്ദേഹം തൊടാറേയില്ല.

എന്നെ പെങ്ങളെപ്പോലെ കാണാനാണ് താല്പര്യമെന്നൊക്കെ ഇടക്ക് പറയാറുണ്ട്.

എന്നെ സ്നേഹമൊക്കെയാണ് എന്നിരുന്നാലും അമ്മയുമായാണ് അദ്ദേഹത്തിന് കൂടുതല്‍ അടുപ്പം.

പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന് പലപ്പോഴും ഭര്‍ത്താവ് എന്നെ നിര്‍ബ്ബന്ധിക്കാറുണ്ട്.

ഞാനതിന് സമ്മതിച്ചിട്ടില്ല.

വളരെ വേദനാജനകമായിരുന്നു അദ്ദേഹത്തിന്‍റെ കുട്ടിക്കാലം.

നാലുവയസ്സില്‍ അച്ഛന്‍ മരിച്ചു.

പിന്നീട് രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം അമ്മ രണ്ടാമത് വിവാഹം കഴിച്ചു.

വളരെ ദേഷ്യക്കാരനും അതിരുവിട്ട ചിട്ടക്കാരനുമായിരുന്ന രണ്ടാനച്ഛനെ എന്‍റെ ഭര്‍ത്താവിന് ബാല്യം മുതലേ ഭയമായിരുന്നു.

ഈ കാലഘട്ടത്തില്‍ ഒരു അടുത്ത ബന്ധുവും ഭാര്യയുമായുള്ള സെക്സ് കാണാനിടയായിട്ടുണ്ടെന്ന് ഒരിക്കല്‍ ഒരു സുഹൃത്തിനോട് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.

ഇപ്പോള്‍ കുറേ വര്‍ഷങ്ങളായി ഓഫീസില്‍ ജോലിചെയ്യുന്ന ഒരു പയ്യനുമായി അദ്ദേഹം വലിയ അടുപ്പത്തിലാണ്.

എപ്പോഴും അവന്‍റെ കാര്യം പറഞ്ഞുകൊണ്ടേയിരിക്കും.

എന്‍റെ ആവശ്യങ്ങള്‍പോലും മറന്ന് അവനുവേണ്ടി എന്തു ത്യാഗവും ചെയ്യാന്‍ ഭര്‍ത്താവ് തയ്യാറാണ്.

എന്നോടുള്ളതിനേക്കാള്‍ കരുതലും സ്നേഹവും അവനോടാണെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.

എന്താണിങ്ങനെ?

സെക്സില്‍ താല്പര്യമില്ലാത്ത പ്രശ്നത്തിന് ചികിത്സയ്ക്കുപോകാന്‍ വളരെക്കാലമായി ഞാന്‍ നിര്‍ബ്ബന്ധിക്കാറുണ്ടെങ്കിലും ആ സമയത്തെല്ലാം എന്നെ ശകാരിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമാണ് പതിവ്.

ഈ പ്രശ്നത്തിന് എന്തുചികിത്സയാണ് ചെയ്യേണ്ടത്? മറുപടി തരുമല്ലോ.
ദേവിക, കോഴിക്കോട്

മറുപടി

കുട്ടിക്കാലത്ത് അച്ഛന്‍റെയും അമ്മയുടെയും സാന്നിദ്ധ്യവും സ്നേഹവും സഹകരണവും വേണ്ടവണ്ണം കിട്ടി വളര്‍ന്ന ഒരാളിലേ പൂര്‍ണ്ണമായും യാഥാര്‍ത്ഥ്യബോധത്തിലുള്ള ഒരു സമനില വ്യക്തിത്വമുണ്ടാകൂ.

നിങ്ങളുടെ ഭര്‍ത്താവിനെ സംബന്ധിച്ചിടത്തോളം കുട്ടിക്കാലം വളരെയേറെ പ്രശ്നസങ്കീര്‍ണ്ണമായിരുന്നുവെന്നു പറയാം.

വിട്ടുപിരിഞ്ഞ അച്ഛന്‍, ദുഃഖിതയായ അമ്മ, അമിത നിയന്ത്രണങ്ങളുണ്ടായിരുന്ന രണ്ടാനച്ഛന്‍ അങ്ങനെ അദ്ദേഹത്തിന് കടന്നുപോകേണ്ടിവന്ന ദുരന്താവസ്ഥകള്‍ ഏറെയുണ്ടായിരുന്നു.

14, 15 വയസ്സുവരെയുള്ള ഏതൊരാളിന്‍റെയും അടിസ്ഥാനജീവിതഘട്ടം ഈ കാലയളവിനുള്ളില്‍ കൊച്ചു കൊച്ചു സംഭവങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും അച്ഛന്‍റെ രൂപവും അമ്മയുടെ ഭാവവും കുട്ടിയില്‍ രൂഢമൂലമാവേണ്ടതുണ്ട്.

അമ്മയുമായുള്ള അമിതമായ അടുപ്പത്തിലൂടെ സ്വാഭാവികമായും നിങ്ങളുടെ ഭര്‍ത്താവില്‍ അമ്മയുടെ ഭാവമാകും കൂടുതല്‍ തീവ്രമായിട്ടുണ്ടാവുക.

ഇത്തരക്കാരില്‍ പലര്‍ക്കും അമ്മയുടെ ലിംഗത്തില്‍പ്പെട്ടവരെ (സ്ത്രീകളെയും പെണ്‍കുട്ടികളെയും) സഹോദരിയുടെ സ്ഥാനത്ത് കാണാനാവും കൂടുതല്‍ താത്പര്യം.

മേല്‍പ്പറഞ്ഞ കൂട്ടരില്‍ ചെറിയൊരു വിഭാഗത്തിന് സ്വവര്‍ഗ്ഗപ്രണയമോ, സ്വവര്‍ഗ്ഗരതി ശീലമോ ക്രമേണയുണ്ടാവുന്നതായി കണ്ടിട്ടുണ്ട്.

ലൈംഗികവും ലൈംഗികേതരവുമായ അനുഭവങ്ങളിലൂടെയാണ് ഇവര്‍ ഈ സ്വഭാവത്തിലേക്ക് വന്നുപെടുന്നത്.

കൂട്ടുകാരനുമായി ഭര്‍ത്താവിന് ഉണ്ടെന്നു പറയുന്ന തീവ്രമായ അടുപ്പവും, പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന് നിങ്ങളെ പ്രേരിപ്പിക്കുന്നതുമൊക്കെ ഇതുമായി കൂട്ടി വായിക്കാവുന്നതാണ്.

സ്വവര്‍ഗ്ഗ ലൈംഗിക പ്രവണതയുള്ള പുരുഷന്മാരില്‍ പലര്‍ക്കും സ്ത്രീകളുടെ യോനീസ്രവം അസഹ്യത സൃഷ്ടിക്കാറുണ്ട്.

ഈ അറപ്പ് നിങ്ങളുടെ ഭര്‍ത്താവിനും തോന്നാറുണ്ടല്ലോ.

അടുത്ത ബന്ധുവിന്‍റെ ലൈംഗികബന്ധത്തിന്‍റെ വിശദാംശങ്ങള്‍ ചെറുപ്പത്തില്‍ തിരിച്ചറിയേണ്ടിവന്നത് സ്വാഭാവിക സ്ത്രീപുരുഷബന്ധത്തോട് അദ്ദേഹത്തിന് വെറുപ്പുണ്ടാകുന്നതിനും കാരണമായിട്ടുണ്ടാകാം.

മനസ്സുകൊണ്ട് സ്ത്രീയോനിയിലൂടെയുള്ള ശാരീരികവേഴ്ചയ്ക്ക് അദ്ദേഹം സന്നദ്ധനല്ല എന്ന യാഥാര്‍ത്ഥ്യം മറച്ചുവെക്കാനുള്ള വ്യഗ്രതയിലാവാം അമിതദേഷ്യം ഉടലെടുക്കുന്നത്.

ഈ സാഹചര്യത്തില്‍ എത്രത്തോളം നിങ്ങള്‍ സെക്സിന് പ്രേരിപ്പിക്കുന്നുവോ അത്രത്തോളം അദ്ദേഹം കോപാകുലനാവാനാണ് സാദ്ധ്യത.

ഇക്കൂട്ടരില്‍ ചിലര്‍ മനസ്സില്‍ ഇഷ്ടമുള്ള പുരുഷനെ സങ്കല്പിച്ച് ഭാര്യയുമായി ബന്ധപ്പെടാറുണ്ട്.

പക്ഷേ, വളരെ ‘പണിപ്പെട്ടുള്ള’ ഇത്തരം വേഴ്ചകളില്‍ സ്തനങ്ങളില്‍ തൊടാനോ ലാളിക്കാനോ ഒന്നും ഇവര്‍ക്ക് സാധിച്ചെന്നുവരില്ല.

മുഴുവന്‍ ശ്രദ്ധയും ‘എന്തു റിസ്കെടുത്തും’ യോനിയില്‍ ലിംഗം ഏതുവിധേനയും പ്രവേശിപ്പിക്കുക എന്നതിലായിരിക്കും.

ഇവരില്‍ മിക്കവരും സമൂഹത്തില്‍ ‘നല്ല മനുഷ്യന്‍’ എന്ന ഗണത്തില്‍പ്പെടുന്നവരായിരിക്കും.

ഒതുങ്ങിയ പ്രകൃതക്കാരായ ഇവരെ മറ്റുള്ളവര്‍ക്കെല്ലാം വളരെ ഇഷ്ടവുമായിരിക്കും.

പെണ്‍സൗഹൃദങ്ങള്‍ തീരെയില്ലാത്ത ഇത്തരം ഭര്‍ത്താക്കന്മാരെ ദാമ്പത്യത്തിന്‍റെ ആദ്യനാളുകളില്‍ മാതൃകാഭര്‍ത്താക്കന്മാരായി അവരുടെ ഭാര്യമാര്‍തന്നെ വാഴ്ത്തുകയും ചെയ്യാറുണ്ട്.

പിന്നീടാണല്ലോ അവര്‍ക്ക് വസ്തുതകള്‍ തിരിച്ചറിയാനാവുക.

എന്തായാലും താങ്കളുടെ ഭര്‍ത്താവിന്‍റെ ഈ വിഷയത്തെ ഒരു വ്യക്തിത്വപ്രശ്നമായി കാണുന്നതാവും ഉചിതം.

അദ്ദേഹത്തെ ഇത്തരം പെരുമാറ്റങ്ങളിലേക്ക് നയിച്ച ചെറുപ്പത്തിലെ അനുഭവങ്ങളുടെ സ്വാധീനം (ഓര്‍മ്മയല്ല) മരുന്നോ, ഷോക്കോ, ഹിപ്നോട്ടിസമോ, ഉപദേശങ്ങളോ ഇല്ലാതെ അത്യാധുനിക മനശ്ശാസ്ത്രചികിത്സാ സങ്കേതങ്ങളായ പ്രോബ്ലം ഡിഫ്യൂസിംഗ് തെറപ്പി, മെമ്മറി റിട്രീവല്‍ തെറപ്പി തുടങ്ങിയവയിലൂടെ ഡികോഡ് ചെയ്തു മാറ്റി പൂര്‍ണ്ണമായും സുഖപ്പെടുത്താവുന്നതാണ്.

Leave a Reply

spot_img

Related articles

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു.68 വയസായിരിന്നു . അസുഖബാധിതനായി ചികിത്സയിലിരിക്കെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ...

സൗദി MoH ല്‍ സ്റ്റാഫ്നഴ്സ് ; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് (പുരുഷന്‍, മുസ്ലീം) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മുസ്ലീം വിഭാഗത്തില്‍പെട്ട (പുരുഷന്‍) ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. ബി.എം.ടി, കാർഡിയാക്,...

ഇന്ന് ജൂനിയർ ഡോക്ട‌ർമാരുടെ നിരാഹാര സമരം

കേരള മെഡിക്കൽ പിജി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാർ നിരാഹാര സമരം നടത്തും. ബംഗാളിലെ...

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 75കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയൽ രോഗം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത് അപൂർവമായാണ്. രോഗി...