ഭക്ഷണം കഴിക്കുന്ന പാത്രത്തിന്‍റെ പുറം മാത്രം കഴുകിയതു കൊണ്ടു കാര്യമുണ്ടോ?
പാത്രത്തിന്‍റെ അകത്തല്ലേ നമ്മള്‍ ഭക്ഷണം കഴിക്കുന്നത്?
അതുപോലെതന്നെയാണ് പല്ലിന്‍റെ കാര്യവും.
പല്ലുകളുടെ അകത്തുവച്ചല്ലേ നാം ഭക്ഷണം ചവച്ചരച്ചു കഴിക്കുന്നത്?
അപ്പോള്‍ പല്ലിന്‍റെ പുറം മാത്രം മിനുക്കിയിട്ടു കാര്യമില്ല.
പല്ലിന്‍റെ ഉള്‍ഭാഗവും നന്നായി ബ്രഷ്ചെയ്യുക.
അകംഭാഗവും പല്ലു തേയ്ക്കുമ്പോള്‍ വൃത്തിയാക്കേണ്ടതാണ്.
പല്ലിന്‍റെ ആരോഗ്യത്തിന് അത്യാവശ്യം വേണ്ട ഒരു കാര്യം വൃത്തിയാണ്.
എപ്പോഴും പല്ല് വൃത്തിയായി സൂക്ഷിക്കേണ്ടത് ആവശ്യമാണ്.
ആഹാരരീതിയില്‍ ശ്രദ്ധിച്ചാല്‍ പല്ലിന് കേടുവരുന്നത് ഒരു പരിധിവരെ തടയാവുന്നതാണ്.
രണ്ടുനേരം പല്ലുതേക്കുക.
മധുരപലഹാരങ്ങള്‍ അധികം കഴിക്കാതിരിക്കുക.
പെപ്സി, കോള, കോക്ക-കോളപോലുള്ളവ കഴിക്കാതിരിക്കുക.
ഫാസ്റ്റ്ഫുഡ് ഉപേക്ഷിക്കുക.
ഫൈബര്‍ കണ്ടന്‍റ് അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുക.
ചോക്ളേറ്റുകള്‍, ചൂയിംഗം തുടങ്ങിയവ ഉപേക്ഷിക്കുക.
ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ പല്ലിന്‍റെ ആരോഗ്യം സംരക്ഷിക്കാം.
ആരോഗ്യമുള്ള പല്ലുകള്‍ വൃത്തിയുടെ ലക്ഷണമാണെന്ന് മറക്കാതിരിക്കുക.