ബിജെപിയിലേക്കുളള കൂട്ടുമാറ്റത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സമസ്ത മുഖപത്രം.
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പിന്‍മുറക്കാരാണ് നിര്‍ലജ്ജം ഫാസിസ്റ്റ് കൂടാരത്തില്‍ ചേക്കേറുന്നത് എന്ന് സുപ്രഭാതം മുഖപ്രസംഗം പറയുന്നു.
ബിജെപിയിലേക്കുള്ള ഒഴുക്ക് തടയാന്‍ ഉണ്ടാക്കിയ ഐസിസി സമിതി അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു ബിജെപിയില്‍ ചേര്‍ന്നതിനെയും മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു.
വിളിക്കു മുമ്പേ വിളിപ്പുറത്തെത്താന്‍ കാത്തിരിക്കുകയാണ് നേതാക്കള്‍.
കൊല്ലാനാണോ വളര്‍ത്താനാണോ കൊണ്ട് പോകുന്നതെന്ന ധാരണ കോണ്‍ഗ്രസുകാര്‍ക്കില്ല.
പണവും പദവിയും മോഹിച്ചാണ് ബിജെപിയിലേക്കുളള കൂടുമാറ്റം.
ജനാധിപത്യ, മതേതര വിശ്വാസികളുടെ പ്രതീക്ഷകളെയാണ് കോണ്‍ഗ്രസ് ഇല്ലാതാക്കുന്നത്.
സിപിഐഎമ്മിലേക്കോ തിരിച്ചോ ആണെങ്കില്‍ പ്രശ്‌നമില്ല.
ഈ കൂടുമാറ്റം ആശങ്കാജനകമെന്നും സമസ്ത പറയുന്നു.
പേടിപ്പിക്കുന്ന കൂടുമാറ്റങ്ങള്‍ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം.