സംസ്ഥാനത്തെ സ്കൂൾ ഉച്ച ഭക്ഷണ പാചക തൊഴിലാളികൾക്ക് വേതന വിതരണത്തിനായി 16.31 കോടി രൂപ ധനവകുപ്പ് അനുവദിച്ചു.
13,560 തൊഴിലാളികളുടെ ഫെബ്രുവരിയിലെ വേതനം നൽകുന്നതിനാണ് തുക അനുവദിച്ചത്.
സ്കൂൾ ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക് 20 പ്രവൃത്തി ദിവസമുള്ള ഒരു മാസത്തിൽ 13,500 രൂപ വരെയാണ് വേതനം.
ഇതിൽ കേന്ദ്ര വിഹിതം 600 രൂപ മാത്രമാണ്. ബാക്കി 12,900 രൂപ സംസ്ഥാന സർക്കാറാണ് നൽകുന്നത്.