ഇലക്ടറല്‍ ബോണ്ട് ഏറ്റവും വലിയ രാഷ്ട്രീയ അഴിമതി

ഇലക്ടറല്‍ ബോണ്ട് ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അഴിമതിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.

പകുതിയില്‍ അധികം പണവും ലഭിച്ചത് ബിജെപിക്കാണ്.

രാജ്യം അഴിമതിയുടെ അങ്ങയെ തലയ്ക്കലെത്തിയെന്നും എം വി ഗോവിന്ദന്‍ മാസറ്റര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കോര്‍പ്പറേറ്റുകളുടെ പണം ഇലക്ടറല്‍ ബോര്‍ഡിന്റെ ഭാഗമായി വാങ്ങില്ല എന്ന് രജിസ്റ്റര്‍ ചെയ്തവരാണ് സിപിഐയും സിപിഐഎമ്മും എന്നും അദ്ദേഹം പറഞ്ഞു.

സിഎഎയുടെ കാര്യത്തില്‍ കേരളത്തിലെ ബിജെപിയും കോണ്‍ഗ്രസും സ്വീകരിക്കുന്നത് ഒരേ സമീപനമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

അഖിലേന്ത്യാ തലത്തില്‍ കോണ്‍ഗ്രസിന് നിലപാട് സ്വീകരിക്കാന്‍ സാധിക്കുന്നില്ല.

മതേതരത്വത്തിന്റെ അടിത്തറ തകര്‍ത്ത് മതരാഷ്ട്രം നടപ്പിലാക്കാന്‍ പോകുന്നതിന്റെ ഭാഗമാണിതെന്ന് സിപിഐഎം ചൂണ്ടിക്കാട്ടിയിരുന്നു.

പൗരത്വ നിയമം നടപ്പലാക്കുന്നതിനെതിരെ വലിയ പ്രക്ഷോഭം സിപിഐഎം സംഘടിപ്പിക്കും.

മുഖ്യമന്ത്രിയടക്കം പ്രക്ഷോഭത്തില്‍ പങ്കെടുക്കും. യോജിക്കാന്‍ കഴിയുന്ന സമാന ചിന്താഗതിക്കാരെ ഉള്‍പ്പെടുത്തിക്കൊണ്ടാവും ബഹുജന റാലിയെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

Leave a Reply

spot_img

Related articles

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു.ഇടത് അംഗത്തിന്റെ പിന്തുണയോടെയാണ് കോൺഗ്രസിന് സ്വന്തം ചെയർമാനെ വിജയിപ്പിക്കാൻ കഴിഞ്ഞത്.ഡിസിസി ജനറൽ സെക്രട്ടറി നൈനാൻ സി...

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി എൻ ഡി എ സഖ്യം വിട്ടു

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി (ആർ എൽ ജെ പി) എൻ ഡി എ...

കെ കെ രാഗേഷ് കണ്ണൂർ ജില്ലാ സെക്രട്ടറി

കെ കെ രാഗേഷിനെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കയുടെ നേതൃത്വത്തിൽ നടന്ന ജില്ലാ കമ്മിറ്റിയോഗത്തിലാന് തീരുമാനം.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി...

നിലമ്പൂരില്‍ സ്വതന്ത്ര പരീക്ഷണം തുടരാൻ സിപിഎം; യു. ഷറഫലി അടക്കമുള്ളവര്‍ സ്ഥാനാര്‍ഥി പരിഗണനയില്‍

നിലമ്പൂരില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാർഥിയെ നിർത്താൻ സിപിഎം. മുൻ ഫുട്ബോള്‍ താരവും സ്പോർട്സ് കൗണ്‍സില്‍ പ്രസിഡന്റുമായി യു. ഷറഫലി, ചുങ്കത്തറ മാർത്തോമാ കോളേജ്...