വിഴിഞ്ഞം തുറമുഖ സമരം കേസുകൾ പിൻവലിച്ച് സംസ്ഥാന സർക്കാർ
വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെ മത്സ്യത്തൊഴിലാളികള്‍ നടത്തിയ സമരത്തില്‍ രജിസ്റ്റര്‍ ചെയ്ത 157 കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. ‘
ഗുരുതര സ്വഭാവമില്ലാത്ത 157 കേസുകളാണ് പിൻവലിച്ചത്.
199 കേസുകളാണ് ആകെ വിഴിഞ്ഞം സമരത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.
ഈ കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ലഭിച്ച വിവിധ അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് കേസുകള്‍ പിൻവലിക്കാൻ സർക്കാർ തീരുമാനം എടുത്തത്.
ഗൗരവസ്വഭാവമുള്ള 42 കേസുകള്‍ നിലനില്‍ക്കും. എന്നാല്‍ സ്റ്റേഷൻ ആക്രമിച്ച കേസ് അടക്കം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയ കേസുകള്‍ പിൻവലിക്കില്ല.
സമരത്തിന്‍റെ ഭാഗമായി എടുത്ത മുഴുവൻ കേസുകളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ലത്തീൻ അതിരൂപത മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.