വോട്ടെടുപ്പിന് കേരളം കാത്തിരിക്കേണ്ടത് 41 ദിവസം.
ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കേണ്ടത് തിരഞ്ഞെടുപ്പിന് ശേഷം 39 ദിവസം.
ലോക്സഭാ തെരഞ്ഞെടുപ്പ് കേരളത്തിൽ ഒറ്റ ഘട്ടമായി ഏപ്രിൽ 26നാണ് നടക്കുകയെന്ന് ഇലക്ഷൻ കമ്മീഷൻ പ്രഖ്യാപിച്ചു.
ഇനി 41 ദിവസം കഴിയുമ്പോൾ കേരള ജനത വിധിയെഴുത്തിന് തയ്യാറാകണം.
തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു ശേഷം കേരളം ഉൾപ്പെടുന്ന സംസ്ഥാനങ്ങളിൽ വോട്ടെടുപ്പിലേക്കും 40 ദിവസത്തെ കാത്തിരിപ്പുണ്ട്.
വോട്ടെടുപ്പിനു ശേഷം ഫലപ്രഖ്യാപനത്തിനായി കേരളം കാത്തിരിക്കേണ്ടത് 39 ദിവസമാണ്.
ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴു ഘട്ടങ്ങളിലായി നടത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ.
ആദ്യഘട്ടം ഏപ്രിൽ 19നാണ്.
രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ 26നാണ് കേരളം വിധിയെഴുതുന്നത്.
മൂന്നാം ഘട്ടം: മേയ് 7,
നാലാംഘട്ടം: മേയ് 13,
അഞ്ചാംഘട്ടം: മേയ് 20,
ആറാംഘട്ടം: മേയ് 25,
ഏഴാംഘട്ടം: ജൂൺ ഒന്ന്.
ജൂൺ നാലിന് ഫലം പ്രഖ്യാപിക്കും.
കേരളം ഉൾപ്പെടെ 22 സംസ്ഥാനങ്ങളിൽ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്.
ഉത്തർപ്രദേശ്, ബിഹാർ, ബംഗാൾ എന്നിവിടങ്ങളിൽ ഏഴു ഘട്ടത്തിലും വോട്ടെടുപ്പുണ്ട്.
543 ലോക്സഭാ മണ്ഡലങ്ങളിലാണു തിരഞ്ഞെടുപ്പ് നടക്കുന്നത്.