അരുണാചൽ പ്രദേശ്, സിക്കിം നിയമസഭാ തിരഞ്ഞെടുപ്പു തീയതികളിൽ മാറ്റം.
രണ്ടു സംസ്ഥാനങ്ങളിലും ജൂൺ നാലിന് പകരം വോട്ടെണ്ണൽ ജൂൺ രണ്ടിന് നടക്കും.
അരുണാചലിലെയും സിക്കിമിലെയും നിലവിലെ നിയമസഭകളുടെ കാലാവധി ജൂൺ രണ്ടിന് കഴിയുന്ന പശ്ചാത്തലത്തിലാണ് നടപടി.
നിയമസഭകളുടെ കാലാവധി തീരും മുമ്പ് തിരഞ്ഞെടുപ്പ് പൂർത്തിയാക്കി പുതിയ സർക്കാർ ചുമതലയേൽക്കുന്നതിൻ്റെ ഭാഗമായാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കം.
ലോക്സഭാ തിരഞ്ഞെടുപ്പ് സമയക്രമത്തിൽ മാറ്റമില്ല.