കാവശ്ശേരി പൂരം: 22, 23 തീയതികളില്‍ ഡ്രൈ ഡേ
മാര്‍ച്ച് 23 ന് നടക്കുന്ന കാവശ്ശേരി പൂരത്തിന്റെ ഭാഗമായി ആലത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ വില്ലേജ് 1, 2,തരൂര്‍ ഗ്രാമപഞ്ചായത്തില്‍ വില്ലേജ് 1, 2,
എരിമയൂര്‍ ഗ്രാമപഞ്ചായത്തില്‍ വില്ലേജ് 1, 2,
മേലാര്‍കോട് വില്ലേജ്, കാവശ്ശേരി ഗ്രാമപഞ്ചായത്തില്‍ വില്ലേജ് 1, 2,
ചിത്രപുരി ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്(ലൈസന്‍സ് നമ്പര്‍ എഫ്.എല്‍3/പി53),
തൃപ്പാളൂര്‍ ബെവ്കോ ഔട്ട്ലെറ്റ്(ലൈസന്‍സ് നമ്പര്‍ എഫ്.എല്‍ 1/9025),
ഗായത്രി ബാര്‍ റസ്റ്റോറന്റ് (ലൈസന്‍സ് നമ്പര്‍ എഫ്.എല്‍3/പി22)
എന്നിവിടങ്ങളില്‍ മാര്‍ച്ച് 22, 23 തീയതികളില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
നെന്മാറ വേല: ഏപ്രില്‍ 1, 2, 3 തീയതികളില്‍ ഡ്രൈ ഡേ
ഏപ്രില്‍ രണ്ടിന് നടക്കുന്ന നെന്മാറ വേലയോടനുബന്ധിച്ച് നെന്മാറ പഞ്ചായത്തില്‍ നെന്മാറ,
വല്ലങ്ങി വില്ലേജ്, അയിലൂര്‍ പഞ്ചായത്തില്‍ അയിലൂര്‍,
തിരുവിഴിയാട്, കയറാടി വില്ലേജ്, നെന്മാറ,
ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന മേലാര്‍കോട് വില്ലേജ്
എന്നിവിടങ്ങളില്‍ ഏപ്രില്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.