ചിക്കന്‍പോക്‌സ്:  ജാഗ്രതപാലിക്കണം

ചിക്കന്‍പോക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.അനിതകുമാരി അറിയിച്ചു.

വേരിസെല്ല സോസ്റ്റര്‍ എന്ന വൈറസാണ് ചിക്കന്‍പോക്‌സിന് കാരണമാകുന്നത്.

ചിക്കന്‍പോക്‌സ് മൂലമുണ്ടാകുന്ന കുമിളകളിലെ ദ്രവങ്ങളിലൂടെയും രോഗബാധയുള്ളവര്‍ ചുമക്കുമ്പോഴും തുമ്മുമ്പോഴും മറ്റും തെറിക്കുന്ന കണങ്ങളിലൂടെയും അണുബാധ പകരാം.

ചിക്കന്‍പോക്സ് വൈറസിന്റെ ഇന്‍കുബേഷന്‍ സമയം 10 -21 ദിവസമാണ്.

ശരീരത്തില്‍ കുമിളകള്‍ പൊന്തിത്തുടങ്ങുന്നതിന് രണ്ടു ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങി പൊറ്റയാകുന്ന ദിവസം വരെ അണുബാധ പകരാം.      

ലക്ഷണങ്ങള്‍

ചൊറിച്ചില്‍ ഉളവാക്കുന്ന തടിപ്പുകള്‍ പിന്നീട് ദ്രാവകം നിറഞ്ഞ കുമിളകളായി രൂപപ്പെടുന്നു.

ഇവ പിന്നീട് പൊറ്റകള്‍ ആയി മാറും.

മുഖത്തും പുറത്തും നെഞ്ചിലുമായിരിക്കും ആദ്യഘട്ടത്തില്‍ കുമിളകള്‍ പ്രത്യക്ഷപ്പെടുക.

പിന്നീടത് ശരീരമാസകലം ബാധിച്ചേക്കാം.

പൊറ്റകള്‍ ഉണ്ടാകുന്ന സമയം വരെ മാത്രമേ ഇവ മറ്റൊരാളിലേക്ക് പകരുകയുള്ളു.

പനി, ശരീരവേദന, കഠിനമായ ക്ഷീണം, നടുവേദന എന്നിവയാണ് ചിക്കന്‍പോക്‌സിന്റെ മറ്റു ലക്ഷണങ്ങള്‍.

രോഗപ്രതിരോധശേഷി കുറഞ്ഞവരിലും, പ്രായമായവരിലും,ഗര്‍ഭിണികളിലും, മറ്റു രോഗങ്ങള്‍ക്ക് ചികിത്സ എടുക്കുന്നവരിലും അപൂര്‍വമായി കുട്ടികളിലും ചിക്കന്‍പോക്‌സ് ഗുരുതരമാകാറുണ്ട്.

ഗര്‍ഭിണികളില്‍ ആദ്യത്തെ മൂന്നു മാസ കാലയളവില്‍ രോഗം പിടിപെട്ടാല്‍ ഗര്‍ഭം അലസാനും ഗര്‍ഭസ്ഥ ശിശുവിന് വൈകല്യം ഉണ്ടാകാനും സാധ്യതയുണ്ട്.

പ്രതിരോധ മാര്‍ഗങ്ങള്‍

ചിക്കന്‍പോക്‌സ് ഉണ്ടെങ്കില്‍ മറ്റുള്ളവരില്‍ നിന്നകന്ന് കഴിയുക. ഇത് അണുബാധ പകരാതിരിക്കാന്‍ സഹായിക്കും.

ചിക്കന്‍പോക്‌സ് ബാധിച്ചവര്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ ബെഡ്ഷീറ്റ്, പാത്രങ്ങള്‍ മുതലായ നിത്യോപയോഗസാധനങ്ങള്‍ മറ്റുള്ളവര്‍ ഉപയോഗിക്കാതിരിക്കുക.

രോഗബാധിതര്‍ കുമിളകള്‍ പൊട്ടിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഫലപ്രദമായ ആന്റിവൈറല്‍ മരുന്നുകള്‍ രോഗതീവ്രത കുറക്കുന്നതിന് സഹായിക്കും.

രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയംചികിത്സ ഒഴിവാക്കി ആരോഗ്യ കേന്ദ്രങ്ങളിലെത്തി ചികിത്സ തേടണം.

ഗര്‍ഭിണികള്‍, പ്രായമായവര്‍, ഗുരുതര രോഗങ്ങള്‍ക്ക് മരുന്നു കഴിക്കുന്നവര്‍ എന്നിവര്‍ക്കു രോഗബാധ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.  

Leave a Reply

spot_img

Related articles

ബിപിൻ സി ബാബുവിനെതിരെ കേസെടുത്തു

ആലപ്പുഴ കായംകുളത്ത് സി പി എം വിട്ട് ബി ജെ പിയിൽ ചേർന്ന ബിപിൻ സി ബാബുവിനെതിരെ സ്ത്രീധന പീഡന പരാതിയിൽ കേസെടുത്തു.ഭാര്യ മിനിസ...

ഡോളി തൊഴിലാളികൾ സമരം പിൻവലിച്ചു

ശബരിമല അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഡോ. അരുൺ എസ്. നായരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലൂടെ ഡോളി തൊഴിലാളികൾ നടത്തിയ സമരം പിൻവലിച്ചു. തൊഴിലാളികളുടെ ആവശ്യങ്ങൾ...

കോഴിക്കോട് നിന്ന് അബുദാബിയിലേക്ക് എല്ലാ ദിവസവും ഇൻഡിഗോ വിമാനം

കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് ഇൻഡിഗോ എയർലൈൻസ് സർവീസ് ആരംഭിക്കുന്നു. ഡിസംബർ 20-ാം തിയതി മുതൽ ദിവസവും സർവീസ് ഉണ്ടായിരിക്കും. കരിപ്പൂരിൽ നിന്ന് രാത്രി...

പ്രധാനമന്ത്രി മോദിയുമായുള്ള അഭിപ്രായവ്യത്യാസം തുറന്ന് പറഞ്ഞ് മുന്‍ ജര്‍മ്മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ ആത്മകഥ

ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ നേരിടുന്ന ആക്രമണങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തനിക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെന്ന് ആത്മകഥയില്‍ വെളിപ്പെടുത്തി മുന്‍ ജര്‍മ്മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍....