അലോഷ്യസ് മാഷ് എയര്‍പോര്‍ട്ടില്‍ പോകാനായി ടാക്സി വിളിച്ചു.
എയര്‍പോര്‍ട്ടിലേക്ക് പോകുന്ന വഴി പെട്ടെന്ന് റോഡ്സൈഡിലുള്ള പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് വളരെ സ്പീഡില്‍ അശ്രദ്ധമായി ഒരു കാര്‍ കേറിവന്നു.
ടാക്സിഡ്രൈവര്‍ തക്കസമയത്ത് ബ്രേക്ക് ചവിട്ടിയതുകൊണ്ട് ഒരപകടം ഒഴിവായി.
അശ്രദ്ധമായി കയറിവന്ന കാറിന്‍റെ ഡ്രൈവര്‍ക്ക് ഒരു പുഞ്ചിരി നല്‍കി ടാക്സി ഡ്രൈവര്‍ അയാളെ പോകാനനുവദിച്ചു.
മാഷിന് അത്ഭുതമായി,”ഞാനായിരുന്നു നിങ്ങളുടെ സ്ഥാനത്തെങ്കില്‍ അയാളെ ഞാന്‍ വായില്‍ തോന്നിയതൊക്കെ പറഞ്ഞേനേ. നിങ്ങളെന്താ ഇങ്ങനെ പെരുമാറുന്നത്?”
ടാക്സി ഡ്രൈവര്‍ പറഞ്ഞു,”ഇതാണ് സര്‍, ഗാര്‍ബേജ് ട്രക്ക് തത്വം.”
അതായത് ഇപ്പോള്‍ റോഡിലേക്ക് ഓടിച്ചുകയറിവന്ന “അയാളെപ്പോലെയുള്ളവര്‍ വേസ്റ്റ് നിറച്ച ഒരു ട്രക്കിന് തുല്യമാണ്. ദേഷ്യം, അശ്രദ്ധ, നിരാശ, മടുപ്പ്, വാശി, പക, ടെന്‍ഷന്‍ തുടങ്ങി വേസ്റ്റിന്‍റെ ലിസ്റ്റ് നീണ്ടുപോകും.”
“ഈ വേസ്റ്റ് കുന്നുകൂടുമ്പോള്‍ അതെവിടെയെങ്കിലും കളയണ്ടേ? അയാളത് എന്‍റെ മേല്‍കളയാനാണ് ശ്രമിച്ചത്.”
“അയാളുടെ വേസ്റ്റ് ഞാനെടുത്ത് തലയില്‍ വെയ്ക്കേണ്ട കാര്യമില്ലല്ലോ. ഞാനത് അയാള്‍ക്ക് തന്നെ വിട്ടുകൊടുത്തു.”
ഈ കഥയില്‍ നിന്നും എന്താണ് മനസ്സിലായത്?
ജീവിതവിജയം നേടിയവര്‍ ആരുടേയും വേസ്റ്റ് സ്വന്തം തലയിലേക്ക് എടുത്തുവെയ്ക്കാറില്ല.
നമ്മളെങ്ങനെ കാര്യങ്ങളെ കാണുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നമ്മുടെ അവസ്ഥയും.
അഡ്വ.ലക്ഷ്മി