തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെ നിയമിക്കുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെ നിയമിക്കുന്നു.
18 വയസ് പൂര്‍ത്തിയായ എന്‍ സി സി, സ്‌കൗട്ട്,
വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍,
വിമുക്ത ഭടന്മാര്‍,
അര്‍ധസൈനികവിഭാഗത്തില്‍ നിന്ന് വിരമിച്ചവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി അജിത് അറിയിച്ചതാണീ കാര്യം.
താല്‍പര്യമുള്ളവര്‍ അതതു പോലീസ് സ്റ്റേഷനുകളില്‍ 20 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം.
ഏത് വിഭാഗത്തിലാണ് സര്‍വീസ് ചെയ്തതെന്നതിന്റെ കൃത്യമായ രേഖകള്‍ അപേക്ഷയില്‍ ഉള്‍പ്പെടുത്തണം.
ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും ബാങ്ക് അക്കൗണ്ടിന്റെ ഐഎഫ്എസ്സി നമ്പരോടുകൂടിയ പകര്‍പ്പും അപേക്ഷയോടൊപ്പം വയ്ക്കണമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.