ഡോ.അബ്ദുള്‍ സലാമിനെ ബിജെപിക്കാർ അപമാനിച്ചെന്ന് എ.കെ.ബാലൻ

മലപ്പുറം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ഡോ.അബ്ദുള്‍ സലാമിനെ ബിജെപിക്കാർ അപമാനിച്ചെന്ന് സിപിഎം നേതാവ് എ.കെ.ബാലൻ.

ഇന്ന് പാലക്കാട് ന‌ടത്തിയ റോഡുഷോയില്‍ പ്രധാനമന്ത്രിയുടെ വാഹനത്തില്‍ ഡോ.അബ്ദുള്‍ സലാമിനെ കയറ്റി‌യിരുന്നില്ല.

മതന്യൂനപക്ഷത്തില്‍ പെട്ട ആളെ മാറ്റി നിർത്തി എന്ന സന്ദേശം നല്‍കിയെന്നും അബ്ദുള്‍ സലാം അപമാനിതനായി തിരികെ പോയെന്നും ബാലൻ ആരോപിച്ചു.

മതന്യൂനപക്ഷങ്ങള്‍ ബിജെപിയിലേക്ക് പോയാല്‍ നാണം കെടുമെന്നും ഇത് ഗവർണർ കൂടി മനസിലാക്കണമെന്നും എ.കെ.ബാലൻ പറഞ്ഞു.

എന്നാല്‍ സംഭവത്തില്‍ വിശദീകരണവുമായി ബിജെപി രംഗത്തെത്തി.

നാലില്‍ കൂടുതല്‍ പേരെ വാഹനത്തില്‍ കയറ്റാൻ എസ്പിജിയുടെ അനുമതി ഉണ്ടായിരുന്നില്ല.

പാലക്കാട്, പൊന്നാനി സ്ഥാനാർഥികളും സംസ്ഥാന അധ്യക്ഷനുമാണ് മോദിയുടെ വാഹനത്തില്‍ കയറിയത്.

പ്രധാനമന്ത്രിയെ സ്വീകരിക്കാൻ അബ്ദുള്‍ സലാം ഉണ്ടായിരുന്നു.

മോദിക്കൊപ്പം റോഡ് ഷോയില്‍ അനുഗമിക്കാൻ നേരത്തെ പേര് വിവരങ്ങള്‍ നല്‍കിയിരുന്നതാണെന്നും എന്നാല്‍ വാഹനത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്ളതിനാലാണ് കയറാൻ കഴിയാതിരുന്നതെന്നും അബ്ദുള്‍ സലാം പറഞ്ഞു. തനിക്ക് ഇതില്‍ പരാതി ഇല്ലെന്നും അബ്ദുള്‍ സലാം കൂട്ടിച്ചേര്‍ത്തു.

Leave a Reply

spot_img

Related articles

പാലായിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് നാട്ടകം സുരേഷ് എം.എൽ.എ

പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് കോട്ടയം ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് എം.എൽ.എ...

പാലാ നഗരസഭയില്‍ അവിശ്വാസം: സ്വതന്ത്ര മുന്നണിയെ കൈയ്യൊഴിഞ്ഞു; നിര്‍ണായക നീക്കവുമായി യുഡിഎഫ്

ഇന്നവതരിപ്പിക്കപ്പെടുന്ന അവിശ്വാസ പ്രമേയ നീക്കത്തില്‍ യുഡിഎഫ് പിന്തുണയോടെ നഗരസഭ അധ്യക്ഷപദവിയില്‍ എത്തിയ ദിയ ബിനുവിനെ പിന്തുണയ്ക്കേണ്ടതില്ലെന്ന നിര്‍ണായക സന്ദേശം തന്നെയാണ് യുഡിഎഫ് നേതൃത്വം വിപ്പിലൂടെ...

കെ.എസ്.യു-മുഖ്യമന്ത്രി തർക്കം; സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തി അലോഷ്യസ്

മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള അസ്വാരസ്യങ്ങൾക്കിടയിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫുമായി നിർണായക കൂടിക്കാഴ്ച നടത്തി.വിഷയത്തിൽ കെപിസിസി അധ്യക്ഷൻ...

പാലാ നഗരസഭ : പൊതു ജനതാല്പര്യർത്ഥവും ധാർമികമായ കടമയും എന്ന നിലയിലാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയതെന്ന് പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവൻ

പാലാ നഗരസഭ ചെയർപേഴ്സണ് എതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷമായ എൽ.ഡി.എഫ്. പാലായുടെ പൊതു ജനതാല്പര്യർത്ഥവും ധാർമികമായ കടമയും എന്ന നിലയിലാണ് അവിശ്വാസ...