മതിലില്‍ ചാരിനിന്നു; പതിനാലുകാരനെ ബിജെപി നേതാവ് മര്‍ദിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കുന്ന കേന്ദ്രമന്ത്രി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് പോസ്റ്റര്‍ പതിപ്പിച്ച മതിലില്‍ ചാരിനിന്നെന്ന് ആരോപിച്ച്‌ പതിനാലുകാരനെ ബിജെപി നേതാവ് ക്രൂരമായി മര്‍ദിച്ചു.

ബിജെപി കാലടി ഏരിയ വൈസ് പ്രസിഡന്റ് സതീശനാണ് കാലടി സൗത്തില്‍ വാടകയ്ക്ക് താമസിക്കുന്ന വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചത്.

വിദ്യാർത്ഥിയും അച്ഛനും വാടകയ്ക്ക് താമസിക്കുന്ന വീടിന് മുന്നില്‍വെച്ചായിരുന്നു സംഭവം.

ഓട്ടോറിക്ഷ കാത്തുനിന്ന വിദ്യാർത്ഥി പോസ്റ്ററില്‍ ചാരിനിന്നെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.

സ്‌കൂട്ടറില്‍ പോവുകയായിരുന്ന സതീശന്‍ വണ്ടി നിര്‍ത്തി കുട്ടിയെ മര്‍ദ്ദിക്കുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

സതീശന്‍ കുട്ടിയെ മുഖത്തടിച്ച്‌ തള്ളിയിട്ടു.

വീടിനുള്ളിലേക്ക് ഓടിയപ്പോള്‍ പിന്തുടര്‍ന്നെത്തി അച്ഛന്റെ മുന്നിലിട്ടും മര്‍ദിച്ചു. തടയാനെത്തിയ നാട്ടുകാരെ ഭീഷണിപ്പെടുത്തിയും അസഭ്യം പറഞ്ഞും വിരട്ടിയോടിച്ചു.

മര്‍ദനമേറ്റ് അവശനായ കുട്ടി ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സയിലാണ്.

കരമന പൊലീസില്‍ പരാതി നല്‍കിയെങ്കിലും ബിജെപി നേതാക്കള്‍ ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചു.

എന്നാല്‍, മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യം കേരളമാകെ

പ്രചരിച്ചതോടെ നാട്ടുകാര്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയപ്പോഴാണ് പോലീസ് കേസ് എടുത്തത്.

കുട്ടിയെ നേരിൽക്കണ്ട് കമ്മിഷൻ അധ്യക്ഷൻ വിവരങ്ങൾ ആരാഞ്ഞു.

ഇതു സംബന്ധിച്ച് പൊലീസിനോടും മറ്റും കൃത്യമായ നിർദേശം ബാലാവകാശ കമ്മിഷൻ നൽകിയിട്ടുണ്ട്.

കുട്ടിക്ക് ആവശ്യമായ കൗൺസിലിങ് നൽകണമെന്നും കേസുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ട് കൂടി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ജില്ലാ ചൈൽഡ് ലൈൻ പ്രൊട്ടക്‌ഷൻ ഓഫിസറോടും ഇത്തരത്തിലൊരു റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആ റിപ്പോർട്ട് കിട്ടിയ ശേഷമായിരിക്കും ബാക്കി നടപടികൾ.

Leave a Reply

spot_img

Related articles

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു.ഇടത് അംഗത്തിന്റെ പിന്തുണയോടെയാണ് കോൺഗ്രസിന് സ്വന്തം ചെയർമാനെ വിജയിപ്പിക്കാൻ കഴിഞ്ഞത്.ഡിസിസി ജനറൽ സെക്രട്ടറി നൈനാൻ സി...

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി എൻ ഡി എ സഖ്യം വിട്ടു

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി (ആർ എൽ ജെ പി) എൻ ഡി എ...

കെ കെ രാഗേഷ് കണ്ണൂർ ജില്ലാ സെക്രട്ടറി

കെ കെ രാഗേഷിനെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കയുടെ നേതൃത്വത്തിൽ നടന്ന ജില്ലാ കമ്മിറ്റിയോഗത്തിലാന് തീരുമാനം.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി...

നിലമ്പൂരില്‍ സ്വതന്ത്ര പരീക്ഷണം തുടരാൻ സിപിഎം; യു. ഷറഫലി അടക്കമുള്ളവര്‍ സ്ഥാനാര്‍ഥി പരിഗണനയില്‍

നിലമ്പൂരില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാർഥിയെ നിർത്താൻ സിപിഎം. മുൻ ഫുട്ബോള്‍ താരവും സ്പോർട്സ് കൗണ്‍സില്‍ പ്രസിഡന്റുമായി യു. ഷറഫലി, ചുങ്കത്തറ മാർത്തോമാ കോളേജ്...