വരുണ്‍ ഗാന്ധിക്ക് എസ്‌.പി ടിക്കറ്റില്‍ മത്സരിച്ചേക്കും

വരുണ്‍ ഗാന്ധിക്ക് ബി ജെ പി സീറ്റ് നിക്ഷേധിച്ചാൽ എസ്‌.പി ടിക്കറ്റില്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.

കർഷക സമരത്തെ അനുകൂലിച്ചതോടെയാണ് വരുണിന് ബി.ജെ.പി എതിരായത്.

വരുണിനെ എസ്.പി ടിക്കറ്റില്‍ മത്സരിപ്പിക്കുന്നതില്‍ തൻ്റെ പാർട്ടി വിമുഖത കാണിക്കില്ലെന്ന് സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.

പിലിഭിത്ത് സീറ്റില്‍ എസ്‍പി ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.

ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ 51 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പല പ്രധാന സീറ്റുകളിലെയും സ്ഥാനാര്‍ഥികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

പിലിഭിത്, സുല്‍ത്താൻപൂർ, കൈസർഗഞ്ച്, മെയിൻപുരി എന്നീ മണ്ഡലങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

നിലവില്‍ പിലിഭിത്ത് മണ്ഡലത്തില്‍ നിന്നുള്ള എം.പിയാണ് വരുണ്‍ ഗാന്ധി.

വരുണിന്‍റെ അമ്മയും മുൻ കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധി സുല്‍ത്താൻപൂർ ലോക്‌സഭാ സീറ്റില്‍ നിന്നുള്ള സിറ്റിംഗ് എം.പിയാണ്.

മനേകയെ വീണ്ടും മത്സരിപ്പിച്ചേക്കുമെന്നും എന്നാല്‍ എന്നാല്‍ വരുണിനെ സ്ഥാനാർഥിയാക്കാനുള്ള സാധ്യത വളരെ കുറവാണെന്നും സംസ്ഥാന ബി.ജെ.പി വൃത്തങ്ങള്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിനും യുപി സര്‍ക്കാരിനുമെതിരായ വരുണിന്‍റെ തുടര്‍ച്ചയായ പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

ഒരുകാലത്ത് ബി.ജെ.പിയുടെ യുവനേതാക്കളില്‍ പ്രധാനിയായിരുന്നു വരുണ്‍.

കേന്ദ്രത്തിനെതിരെയും യുപി സര്‍ക്കാരിനെതിരെയും നിരന്തരം വിമര്‍ശനമുയര്‍ത്തിയതോടെയാണ് വരുണ്‍ ബി.ജെ.പിയുടെ കണ്ണിലെ കരടാകുന്നത്.

Leave a Reply

spot_img

Related articles

മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണത്തിൽ പ്രതിസന്ധി തുടരുന്നു; കേന്ദ്ര നേതൃത്വം നിരീക്ഷകരെ സംസ്ഥാനത്തേക്ക് അയക്കും

തിരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസം പിന്നിട്ടിട്ടും മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണത്തിൽ പ്രതിസന്ധി തുടരുകയാണ്. തർക്കം പരിഹരിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം നിരീക്ഷകരെ സംസ്ഥാനത്തേക്ക്...

പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും ചേരും

പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും ചേരും. അദാനി വിഷയത്തില്‍ കഴിഞ്ഞയാഴ്ച നടപടികളൊന്നും പൂർത്തിയാക്കാതെ ഇരു സഭകളും പിരിഞ്ഞിരുന്നു. ചട്ടം 267 പ്രകാരം ചർച്ച അനുവദിക്കാതെ...

വിഭാഗീയത: സിപിഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു

വിഭാഗീയതയെ തുടര്‍ന്ന് സിപിഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു.സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനമെടുത്തത്. പാര്‍ട്ടിക്കെതിരേ...

സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കുക എന്നതാണ് ഗവര്‍ണറുടെ ലക്ഷ്യം:എം വി ഗോവിന്ദൻ

സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കുക എന്നതാണ് ഗവര്‍ണറുടെ ലക്ഷ്യമെന്നും ക്യാംപസുകളെ കാവിവല്‍ക്കരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ. ഹൈക്കോടതി...