കലാമണ്ഡലം ജൂനിയര്‍ സത്യഭാമയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരണവുമായി കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍.എല്‍.വി.രാമകൃഷ്ണന്‍.
കലാകാരന്മാരെ മുഴുവന്‍ അപമാനിക്കുന്ന വാക്കുകളാണ് സത്യഭാമ പറഞ്ഞതെന്ന് രാമകൃഷ്ണന്‍ പ്രതികരിച്ചു.
തന്നെപ്പോലെ ഒരാള്‍ കലാമണ്ഡലത്തില്‍ മോഹനിയാട്ടം പഠിക്കാന്‍ ചെന്നത് സത്യഭാമയെപ്പോലുള്ളവര്‍ക്ക് പ്രയാസമുണ്ടാക്കും.
ഇവര്‍ മുമ്ബും ഇത്തരം പരാമര്‍ശം നടത്തിയിട്ടുണ്ട്.
ഇവർക്കെതിരേ നേരത്തേ പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന് താന്‍ പരാതി നല്‍കിയിരുന്നു.
തനിക്കെതിരായ പരാമര്‍ശത്തില്‍ സത്യഭാമയ്‌ക്കെതിരേ നിയമനടപടി സ്വീകരിക്കും.
കറുത്തവര്‍ക്കുവേണ്ടി താന്‍ ജയിലില്‍ പോകാന്‍ തയാറാണെന്നും രാമകൃഷ്ണന്‍ പറഞ്ഞു.