വോട്ടര്‍ ബോധവത്ക്കരണ പരിപാടിയായ സ്വീപ്പിന്റെ ഭാഗമായി ജില്ലയിലെ കോളജ് വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
ഏപ്രില്‍ ഒന്നിന് രാവിലെ 10.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മത്സരം നടക്കും.
ഒരു കോളജില്‍ നിന്ന് രണ്ട് പേര്‍ അടങ്ങുന്ന ടീമിന് പങ്കെടുക്കാം.
തെരഞ്ഞെടുപ്പ് എന്ന വിഷയത്തില്‍ നിന്നാണ് ചോദ്യങ്ങള്‍ ഉണ്ടാകുക.
അപേക്ഷ കോളജ് അധികൃതര്‍ മുഖേന സമര്‍പ്പിക്കണം.
വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 9947374336, 9544182926