മാർ സ്ലീവാ കാൻസർ സെൻ്റർ നിർമ്മാണത്തിന് തുടക്കം

മധ്യകേരളത്തിലെ ആരോഗ്യപരിപാലന രംഗത്ത് ആധുനിക ചികിത്സ സംവിധാനങ്ങൾ കൊണ്ട് ശ്രദ്ധേയമായ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ നിർമ്മാണത്തിന് തുടക്കമാകുന്നു.

കാൻസർ ചികിത്സയിലെ ഏറ്റവും നൂതന സംവിധാനങ്ങളും സാങ്കേതിക വിദ്യകളും ഉൾപ്പെടുത്തി പ്രവർത്തനം ആരംഭിക്കാൻ ലക്ഷ്യമിടുന്ന മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ ആരംഭശിലയുടെ ആശീർവാദ കർമ്മം മാർച്ച് 22 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിർവ്വഹിക്കും.

മാർ സ്ലീവാ മെഡിസിറ്റി സ്ഥാപകനും പാല രൂപത ബിഷപ്പുമായ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും.

5 വർഷം മുൻപ് പ്രവർത്തനം തുടങ്ങിയ മാർ സ്ലീവാ മെഡിസിറ്റിയിൽ രാജ്യാന്തര നിലവാരമുള്ള കാൻസർ ചികിത്സ കേന്ദ്രത്തിനാണ് തുടക്കം കുറിക്കുന്നതെന്നു ആശുപത്രി മാനേജിംഗ് ഡയറക്ട‌ർ ഡോ.ജോസഫ് കണിയോടിക്കൽ പറഞ്ഞു.

ആശുപത്രിയുടെ വളർച്ചയിലെ സുപ്രധാന നാഴികക്കല്ലായി മാറുന്ന കാൻസർ റിസർച്ച് സെന്ററിനായി എല്ലാ സംവിധാനങ്ങളും കോർത്തിണക്കിയ ബഹുനില മന്ദിരമാണ് നിർമ്മിക്കുന്നത്.

എൻ.എ.ബി.എച്ച് അക്രഡിറ്റേഷനുള്ള മാർ സ്ലീവാ മെഡിസിറ്റി നിലവിൽ 650 കിടക്കകളും 45 ചികിത്സ വിഭാഗങ്ങളുമുള്ള ആതുരശുശ്രൂഷ കേന്ദ്രമാണ്.

നിലവിൽ മെഡിക്കൽ ഓങ്കോളജി, സർജിക്കൽ ഓങ്കോളജി, ന്യൂക്ലിയർ മെഡിസിൻ എന്നീ വിഭാഗങ്ങളുള്ള ആശുപത്രിയിൽ കീമോതെറാപ്പി ഉൾപ്പെടെ വിവിധ ചികിത്സകളും വിവിധ കാൻസർ ശസ്ത്രക്രിയകളും നടന്നു വരുന്നുണ്ട്.

കാൻസർ രോഗം ബാധിച്ചവരെയും രോഗം ഭേദപ്പെട്ടവരെയും ഉൾപ്പെടുത്തി കാൻഹെൽപ് എന്ന എന്ന കൂട്ടായ്‌മയും ആശുപത്രിയിൽ പ്രവർത്തിച്ചു വരുന്നുണ്ട്.

ആശുപത്രിയോട് അനുബന്ധിച്ചാണ് മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന് പുതിയ ബഹുനില മന്ദിരം ഉയരുക.

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....