ഡിലൻ തോമസ് പ്രൈസ് ഷോർട്ട്‌ലിസ്റ്റിലെ ആഗോള എഴുത്തുകാർ

2024-ലെ സ്വാൻസി യൂണിവേഴ്‌സിറ്റി ഡിലൻ തോമസ് പ്രൈസിനായി ആറ് യുവ അന്തർദേശീയ എഴുത്തുകാർ ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്.

39 വയസോ അതിൽ താഴെയോ പ്രായമുള്ള അസാധാരണ സാഹിത്യ പ്രതിഭകൾക്ക് £20,000 അവാർഡ് നൽകുന്നു.

ഈ വർഷത്തെ പട്ടികയിൽ ഘാന, ഇംഗ്ലണ്ട്, നൈജീരിയ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഹോങ്കോംഗ്, വെയിൽസ് എന്നിവിടങ്ങളിൽ നിന്നുള്ള എഴുത്തുകാർ ഉൾപ്പെടുന്നു.

സ്വാൻസീയിൽ ജനിച്ച ഡിലൻ തോമസ് എന്ന എഴുത്തുകാരൻ്റെ സ്മരണയ്ക്കാണ് ഈ സമ്മാനം നൽകുന്നത്.

ഡിലൻ തോമസ് 1953-ൽ 39-ആം വയസ്സിൽ അന്തരിച്ചു.

ഇംഗ്ലീഷ് ഭാഷയിലെ യുവ എഴുത്തുകാർക്കുള്ള ലോകത്തിലെ ഏറ്റവും വലിയ സമ്മാനമാണിത്.

ഈ വർഷത്തെ ജഡ്ജസ് ചെയർവുമൺ നമിത ഗോഖലെ പറഞ്ഞു, “വളരെ വ്യത്യസ്തമായ ലൊക്കേഷനുകളിലും വിഭാഗങ്ങളിലും യുവ എഴുത്തുകാരെ അംഗീകരിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും അവാർഡിന് ഒരു പ്രധാന പങ്കുണ്ട്”.

നൈജീരിയയിലെ അയോബാമി അഡെബയോയുടെ നോവലായ എ സ്പെൽ ഓഫ് ഗുഡ് തിങ്സ്,

യുകെ/ഘാനയിലെ കാലേബ് അസുമ നെൽസണിൻ്റെ നോവലായ സ്മോൾ വേൾഡ്സ്,

ഇംഗ്ലണ്ടുകാരനായ എ.കെ. ബ്ലേക്ക്‌മോറിൻ്റെ നോവലായ ഗ്ലുട്ടൻ,

ഹോങ്കോംഗ് സ്വദേശിയായ മേരി ജീൻ ചാനിൻ്റെ കവിതാ സമാഹാരമായ ബ്രൈറ്റ് ഫിയർ,

വെയിൽസിൽ നിന്നുള്ള ജോഷ്വ ജോൺസിൻ്റെ ലോക്കൽ ഫയേഴ്സ് എന്ന ചെറുകഥാ സമാഹാരം,

യു എസിലെ കാതറിൻ ലേസിയുടെ ജീവചരിത്രം എന്നിവയാണ് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടത്.

Leave a Reply

spot_img

Related articles

ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനയിൽ സ്വർണവില; പവന് 2160 രൂപ വർദ്ധിച്ചു

ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനയിൽ സ്വർണവില. കേരളത്തിൽ ഇന്ന് പവന് 2160 രൂപ വർദ്ധിച്ച് 68480 രൂപയുമായി. ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ...

മാസപ്പടി കേസ്:പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

മാസപ്പടി കേസിൽ മകൾ വീണാ വിജയനെ പ്രതി ചേർത്ത് എസ്എഫഐഒ നടത്തുന്ന അന്വേഷണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.അത്ര ഗൗരവമായി കേസിനെ കാണുന്നില്ലെന്നു മുഖ്യമന്ത്രി...

ശബരീശന് വെള്ളിയാഴ്ച പമ്പയിൽ ആറാട്ട്

മീനമാസത്തിലെ ഉത്രം നാളിൽ ശബരീശന് പമ്പയിൽ ആറാട്ട്. രാവിലെ 8.30 ന് ആറാട്ട് ബലിക്ക് ശേഷം ആറാട്ട് ഘോഷയാത്ര സന്നിധാനത്ത് നിന്ന് പമ്പയിലേക്ക്...

കോഴഞ്ചേരി പുല്ലാട് പന്ത്രണ്ടുകാരി പേവിഷ ബാധയേറ്റ് മരിച്ചു

ഒരു മാസം മുൻപാണ് നായ കടിച്ചത്. അന്ന് വാക്സീൻ എടുത്തു എന്ന് ബന്ധുക്കൾ പറയുന്നു.കഴിഞ്ഞയാഴ്ച ഒരു വിവാഹത്തിന് പോയി തിരിച്ചുവന്നശേഷം കുട്ടി തളർന്നുവീഴുകയായിരുന്നു....