സാമൂഹ്യ മാധ്യമങ്ങൾ വഴി നിയമവിരുദ്ധ പോസ്റ്റുകൾ; നടപടി സ്വീകരിക്കും

ലോക്സഭാ ഇലക്ഷൻ 2024 തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള തിരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമായ പോസ്റ്റുകളും മറ്റു വ്യാജ പ്രചരണങ്ങളും തടയുന്നതിനായി ശക്തമായ മുൻകരുതലകളാണ് കോട്ടയം ജില്ലാ പോലീസ് സ്വീകരിച്ചിരിക്കുന്നത്.

ഇതിനായി സൈബര്‍ സെല്ലിന്റെ കീഴില്‍ പ്രത്യേക സൈബർ പെട്രോളിങ് ടീമിനെയാണ് നിയോഗിച്ചിരിക്കുന്നതെന്നും, ഇത്തരത്തില്‍ ചട്ട വിരുദ്ധമായ പോസ്റ്റുകളും മറ്റും പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു.

സാമൂഹ്യ മാധ്യമ സാമൂഹ്യമാധ്യമങ്ങൾ വഴിയുള്ള അപകീർത്തി പരമോ, തെറ്റിദ്ധാരണ ജനകമോ, രാഷ്ട്രീയ/ സാമൂഹികപരമായി വിദ്വേഷ ജനകമോ, വ്യക്തിഹത്യ വരുത്തുന്നതോ ആയ പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ താഴെ തന്നിരിക്കുന്ന 949794-2705 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് പൊതുജനങ്ങൾക്കും അറിയിക്കാവുന്നതാണ്.

Leave a Reply

spot_img

Related articles

മുണ്ടക്കയത്ത് വാഹന അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു

മുണ്ടക്കയം - വണ്ടൻപതാൽ റോഡിൽ ഉണ്ടായ വാഹന അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മുണ്ടക്കയം കോരുത്തോട് പാതയിൽ 3 സെന്റിന് സമീപം ആണ് അപകടം....

പിണറായി വിജയനും മകൾ വീണാ വിജയനും ഹൈക്കോടതി നോട്ടിസ്

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് ദുരൂഹ ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനും ഹൈക്കോടതി നോട്ടിസ്.സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹർജിയിലാണ്...

മുണ്ടക്കയത്ത് വീടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

മുണ്ടക്കയത്ത് വീടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വണ്ടൻപതാൽ തത്തൻപാറ ഫൈസലിനെ യാണ് ബുധനാഴ്‌ച രാവിലെ മരിച്ച നിലയിൽ കണ്ടത്. ലോറി ഡ്രൈവറായ യുവാവും...

ദിവ്യ എസ്. അയ്യര്‍ക്കെതിരെ കെ. മുരളീധരന്‍

സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ.കെ രാഗേഷിനെ പ്രശംസിച്ച ദിവ്യ എസ്. അയ്യര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പിണറായിയുടെ പാദസേവ...