വെക്കേഷന്‍ ഫോസ്റ്റര്‍ കെയറിന് ഒരവസരം

പാലക്കാട് ജില്ലയിലെ അംഗീകൃത ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളെ വേനല്‍ അവധിക്കാലത്ത് കൂടെ താമസിപ്പിക്കാന്‍ ഒരവസരം.

താത്പര്യമുള്ള രക്ഷിതാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്ക് അവധിക്കാലത്ത് ഒരു കുടുംബത്തിന്റെ ശ്രദ്ധയും സംരക്ഷണവും സ്നേഹപരിപാലനവും ലഭ്യമാക്കി സുരക്ഷിതമായി വളരുവാന്‍ സാഹചര്യമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

വനിതാ ശിശുവികസന വകുപ്പിലെ പാലക്കാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് എന്നിവരുടെ ആഭിമുഖ്യത്തിലാണ് വെക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍ നടപ്പാക്കുന്നത്.

ആറു വയസ്സിനു മുകളില്‍ പ്രായമുള്ള ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഈ പദ്ധതി പ്രകാരം ഏപ്രില്‍, മെയ് മാസങ്ങളില്‍ അനുയോജ്യരായ രക്ഷിതാക്കളുടെ വീട്ടില്‍ പോറ്റിവളര്‍ത്താന്‍ നല്‍കും.

കുട്ടികളെ സംരക്ഷിക്കാന്‍ പ്രാപ്തിയും സന്നദ്ധതയുമുള്ള 35 വയസ്സിന് മുകളില്‍ പ്രായമുള്ള ദമ്പതികള്‍ക്ക് അപേക്ഷിക്കാം.

ഒന്നിലധികം കുട്ടികളെ സംരക്ഷിക്കാന്‍ സന്നദ്ധരായവര്‍ക്ക് മുന്‍ഗണന.

വെക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍ പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കുന്ന ദമ്പതികളെ ദീര്‍ഘകാല ഫോസ്റ്റര്‍ കെയറിലേക്കും പരിഗണിക്കുമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അറിയിച്ചു.

താല്‍പര്യമുള്ളവര്‍ പാലക്കാട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഓഫീസില്‍ അപേക്ഷ നല്‍കണം.

വിലാസം- ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, മുനിസിപ്പല്‍ കോംപ്ലക്സ്, പാലക്കാട്-678001.ഫോണ്‍:8281899468,0491 2531098.

Leave a Reply

spot_img

Related articles

അപേക്ഷകൾ ക്ഷണിക്കുന്നു

കേരള സർക്കാരിൻ്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാര്‍ക്ക് പാമ്പാടിയിൽ (കോട്ടയം) ‍ഡിസംബര്‍ മാസത്തില്‍...

അപേക്ഷ ക്ഷണിച്ചു

എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വി ആര്‍ഡിഎല്‍ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ സയന്റിസ്റ്റ് ബി (മെഡിക്കല്‍ ആന്റ് നോണ്‍ മെഡിക്കല്‍)...

സിപിഎം വിട്ട മധു മുല്ലശേരിക്കും മകനും ബിജെപി അംഗത്വം നൽകി

സിപിഎം വിട്ട മധു മുല്ലശേരിക്കും മകൻ മിഥുൻ മുല്ലശേരിക്കും ബിജെപി അംഗത്വം നൽകി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനാണ് അംഗത്വം...

വടകരയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു

വടകരയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. ദേശീയപാതയില്‍ വടകര പുതിയ സ്റ്റാന്റിനോട് ചേര്‍ന്ന് ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. വടകര അടക്കാതെരു സ്വദേശി...