ഭൂട്ടാനിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് ദി ഡ്രക് ഗ്യാൽപോ’ നേടുന്ന ഭൂട്ടാനികളല്ലാത്ത ആദ്യ വ്യക്തിയായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി.
തിംഫുവിലെ തൻ്റെ ദ്വിദിന സന്ദർശന വേളയിൽ ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുക്കിൽ നിന്നാണ് അദ്ദേഹത്തിന് ഈ ബഹുമതി ലഭിച്ചത്.
ഇത് ഒരു ആജീവനാന്ത നേട്ടത്തിനുള്ള അവാർഡാണ്.
ഭൂട്ടാൻ്റെ ഉയർന്ന ബഹുമതിയായി ഇത് കണക്കാക്കപ്പെടുന്നു.
മുമ്പ് മൂന്ന് പ്രമുഖ വ്യക്തികൾക്ക് മാത്രമേ ഈ അവാർഡ് ലഭിച്ചിട്ടുള്ളൂ.
ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ ഭൂട്ടാനികളല്ലാത്ത ആളാണ് പ്രധാനമന്ത്രി മോദി.
ഈ ബഹുമതി ലഭിക്കുന്ന ആദ്യ വിദേശ ഗവൺമെൻ്റ് തലവൻ കൂടിയാണ് അദ്ദേഹം.
ഭൂട്ടാൻ രാജാവ് ജിഗ്മെ ഖേസർ നാംഗ്യേൽ വാങ്ചുക്കാണ് പുരസ്കാരം നൽകിയത്.
2008-ൽ രാജകീയ രാജ്ഞി ആഷി കെസാങ് ചോഡൻ വാങ്ചുക്ക്, 2008-ൽ ഭൂട്ടാനിലെ 68-ാമത് ജെ കെൻപോ ജെ ത്രെസുർ ടെൻസിൻ ഡെൻഡുപ്പ്, 2018-ൽ ജെ കെൻപോ ട്രൂൽകു ഗാവാങ് ജിഗ്മെ ചോയ്ദ്ര എന്നിവർക്കാണ് മുമ്പ് ഈ അവാർഡ് ലഭിച്ചത്.
ഭൂട്ടാനിലെ കേന്ദ്ര സന്യാസ സഭയുടെ മുഖ്യ മഠാധിപതിയാണ് ജെ കെൻപോ.
ഇന്ത്യ-ഭൂട്ടാൻ ബന്ധത്തിൻ്റെ വളർച്ചയ്ക്ക് അദ്ദേഹം നൽകിയ മികച്ച സംഭാവനകൾക്കും ഭൂട്ടാൻ രാഷ്ട്രത്തിനും ജനങ്ങൾക്കും അദ്ദേഹം നൽകിയ വിശിഷ്ട സേവനത്തിനും അംഗീകാരമായാണ് പ്രധാനമന്ത്രി മോദിക്ക് അവാർഡ് നൽകിയത്.
“ഭൂട്ടാൻ നൽകുന്ന ‘ഓർഡർ ഓഫ് ദി ഡ്രക് ഗ്യാൽപോ’ അവാർഡ് ലഭിച്ചു. 140 കോടി ഇന്ത്യക്കാർക്കായി ഞാനിത് സമർപ്പിക്കുന്നു,” മോദി എക്സിൽ പോസ്റ്റ് ചെയ്തു.