മോസ്കോയിൽ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് അമേരിക്ക റഷ്യക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് അഡ്രിയൻ വാട്‌സൺ പറഞ്ഞു.
ഈ മാസം ആദ്യം, മോസ്കോയിൽ ആസൂത്രണം ചെയ്ത ഭീകരാക്രമണത്തെക്കുറിച്ചുള്ള വിവരങ്ങൾ യുഎസ് സർക്കാരിന് ഉണ്ടായിരുന്നു.
വലിയ സമ്മേളനങ്ങൾ, സംഗീതകച്ചേരികൾ ലക്ഷ്യമിട്ട് ആക്രമണം ഉണ്ടാകാമെന്ന് സംശയിച്ചിരുന്നു.
യുഎസ് സർക്കാർ ഈ വിവരം പങ്കുവച്ചിരുന്നു.
റഷ്യയുടെ തലസ്ഥാനമായ മോസ്കോയിലെ കച്ചേരി ഹാളിൽ ഇന്നലെ തോക്കുധാരികൾ വെടി വെയ്ക്കുകകയും ഗ്രനേഡ് എറിയുകയും ചെയ്തതിനെ തുടർന്ന് 62 പേർ മരിക്കുകയും 100 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മോസ്‌കോയിലെ ക്രോക്കസ് സിറ്റി ഹാളിലെ കച്ചേരി വേദിയിലേക്ക് ഒരു കൂട്ടം ആളുകൾ അതിക്രമിച്ച് കയറി ആൾക്കൂട്ടത്തിന് നേരെ വെടിയുതിർക്കുകയാണുണ്ടായത്.
അവർ സ്‌ഫോടക വസ്തുക്കളും എറിഞ്ഞു.
ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്.
മാരകമായ വെടിവയ്പ്പിൻ്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റിൻ്റെ അവകാശവാദം സ്ഥിരീകരിക്കുന്ന ഇൻ്റലിജൻസ് അമേരിക്കയുടെ പക്കലുണ്ട്.