ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ അവലോകനയോഗം ഇന്ന് കൊച്ചിയില്‍ നടക്കും.
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗളിന്റെ അദ്ധ്യക്ഷതയില്‍ രാവിലെ 10 മണിക്ക് കലൂര്‍ ഐ എം എ ഹാളിലാണ് മേഖലാ അവലോകന യോഗം നടക്കുക.
ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ ഒരുക്കങ്ങളാണ് യോഗത്തില്‍ വിലയിരുത്തുക.
ഈ ജില്ലകളിലെ കളക്ടര്‍മാര്‍, ജില്ലാ പൊലീസ് മേധാവിമാര്‍, എ ആര്‍ ഓ മാര്‍, മറ്റ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, എക്‌സൈസ്, ജി എസ് ടി, മോട്ടോര്‍ വാഹന വകുപ്പ്, വനം വകുപ്പ് എന്നീ ഡിപാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും.
ഇന്‍കം ടാക്‌സ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, കോസ്റ്റ് ഗാര്‍ഡ് എന്നീ കേന്ദ്ര ഏജന്‍സികളുടെ സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍മാരും യോഗത്തിനെത്തും.
ഏഴ് ഘട്ടമായി നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏപ്രില്‍ 26നാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുക.
ഒറ്റ ഘട്ടമായി സംസ്ഥാനത്ത് വോട്ടെടുപ്പ് പൂര്‍ത്തിയാക്കും.
ജൂണ്‍ നാലിന് രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.