പൊതുജന പങ്കാളിത്തം ഉറപ്പാക്കാന്‍ സെല്‍ഫി പോയിന്റ്

തെരഞ്ഞെടുപ്പ് അവബോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയനാട് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് സജ്ജമാക്കിയ സെല്‍ഫി പോയിന്റ് ശ്രദ്ദേയമായി.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൊതുജനപങ്കാളിത്തം ഉറപ്പാക്കാനാണ് സെല്‍ഫി പോയിന്റ് ഒരുക്കിയത്.

വയനാട് ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ജീവനക്കാരോടൊപ്പം സെല്‍ഫിയെടുത്ത് ഉദ്ഘാടനം ചെയ്തു.

ഞാന്‍ വോട്ട് ചെയ്യും ഉറപ്പായും എന്ന സന്ദേശമാണ് സെല്‍ഫി പോയിന്റിലൂടെ നല്‍കുന്നത്.
ജില്ലാ ഭരണകൂടം, തെരഞ്ഞെടുപ്പ് വിഭാഗം, സ്വീപ്, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലവും സംയുക്തമായാണ് സെല്‍ഫി പോയിന്റ് സ്ഥാപിച്ചത്.

പൊതുജനങ്ങള്‍ക്കും സെല്‍ഫി പോയന്റില്‍ എത്തി സെല്‍ഫി എടുക്കാം.

എം.സി.സി നോഡല്‍ ഓഫീസര്‍ കൂടിയായ എ.ഡി.എം കെ. ദേവകി, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍.എം മെഹ്‌റലി, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ ഇ.അനിത കുമാരി, ഡെപ്യൂട്ടി കളക്ടര്‍ കെ.ഗോപിനാഥ്, സ്വീപ് നോഡല്‍ ഓഫീസര്‍ പി.യു സിതാര എന്നിവര്‍ പങ്കെടുത്തു.

Leave a Reply

spot_img

Related articles

മോഷ്ടിച്ച ബൈക്കുമായി പോകുന്നതിനിടെ ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്നാമനും മരിച്ചു

മോഷ്ടിച്ച ബൈക്കുമായി കടക്കുന്നതിനിടെ ആലപ്പുഴ കൈ ചൂണ്ടി ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാമനും മരിച്ചു.ആലപ്പുഴ മെഡിക്കൽ...

ഓണം ഗിഫ്റ്റ് കാർഡുകള്‍ ദുരുപയോഗം ചെയ്തോ എന്ന് പരിശോധിക്കാൻ സപ്ലൈകോ

ഓണം ഗിഫ്റ്റ് കാർഡുകള്‍ ദുരുപയോഗം ചെയ്തോ എന്ന് പരിശോധിക്കാൻ സപ്ലൈകോ.പെരുമ്പാവൂരിലെ സ്ഥാപനത്തിന് ആയിരം ഗിഫ്റ്റ് കാർഡ് വിതരണം ചെയ്തതിലെ ക്രമക്കേടില്‍ കൂടുതല്‍ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ...

ചൂടിന് ആശ്വാസമായി മഴ വരുന്നു

ചൂടിന് ആശ്വാസമായി മഴ വരുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് പ്രകാരം, വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന ബംഗ്ലദേശ് തീരപ്രദേശത്തിനു മുകളിലായി ചക്രവാതച്ചുഴി...

ചെങ്ങന്നൂർ സ്വദേശിനി കുവൈറ്റിൽ കുഴഞ്ഞുവീണു മരിച്ചു

കുവൈത്തിൽ ചെങ്ങന്നൂർ സ്വദേശിനി കുഴഞ്ഞുവീണു മരിച്ചു.ചെങ്ങന്നൂർ സ്വദേശിനി ഷൈനി തോമസ് (54) ആണ് മരിച്ചത്. അബ്ബാസിയയിലെ താമസ സ്ഥലത്ത് കഴിഞ്ഞ ദിവസം രാത്രി കുഴഞ്ഞു...