മഴയ്ക്കു സാധ്യത

ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഇന്ന് രാത്രി നേരിയതോ, മിതമായ മഴയ്ക്കോ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.

ഇന്ന് രാത്രി 11.30 വരെ കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും 0.5 മുതൽ 1.2 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്.

കടലാക്രമണ സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.

വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം.

മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

കഴിഞ്ഞ ദിവസം കാലാവസ്ഥാ പ്രവചനം ശരിവെച്ച് തിരുവനന്തപുരം നഗരഭാഗങ്ങളിൽ രാത്രി 9 മണിയോടെ ശക്തമായ മഴ ലഭിച്ചിരുന്നു.

കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഉച്ചക്ക് ശേഷം ശക്തമായ മഴയാണ് ലഭിച്ചത്. പാലാ, ഭരണങ്ങാനം, പൂഞ്ഞാർ , മേലുകാവ് , ഈരാറ്റുപേട്ട മേഖലകളിലെല്ലാം മഴ പെയ്തു.

ഉയർന്ന താപനില മുന്നറിയിപ്പ്
2024 മാർച്ച് 23 മുതൽ 27 വരെ കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, കോട്ടയം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, ആലപ്പുഴ,പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം,കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 മാർച്ച് 23 മുതൽ 27 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

Leave a Reply

spot_img

Related articles

ടി പി എം സാഹീർ അന്തരിച്ചു

കോഴിക്കോട് സൗത്ത് മുൻ എം എൽ എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ടി പി എം സാഹീർ (83) അന്തരിച്ചു.ഭാര്യ: മുൻ...

കുറിപ്പടി നിർബന്ധം; സിറിഞ്ചും വേദനസംഹാരികളും നൽകുന്നതിൽ കർശന നിയന്ത്രണം; മെഡിക്കൽ സ്റ്റോറുകൾക്ക് മുന്നറിയിപ്പ് നൽകി രമേശ് ചെന്നിത്തല

കുറിപ്പടി നിർബന്ധം; സിറിഞ്ചും വേദനസംഹാരികളും നൽകുന്നതിൽ കർശന നിയന്ത്രണം; മെഡിക്കൽ സ്റ്റോറുകൾക്ക് മുന്നറിയിപ്പ് നൽകി രമേശ് ചെന്നിത്തല.മരുന്ന് കുറിപ്പടി ഇല്ലാതെ വേദനസംഹാരികളോ സിറിഞ്ചോ വിൽക്കരുതെന്ന്...

ഫേസ്ബുക്ക് ലൈവിലൂടെ വിദ്യാർത്ഥികളെ അപകീർത്തിപ്പെടുത്തി’; മേജർ രവിക്ക് വക്കീൽ നോട്ടീസയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

ദില്ലി ജന്തർമന്തറിലെ വിദ്യാർത്ഥി സമരത്തിനെതിരായ അധിക്ഷേപത്തിൽ മേജർ രവിക്ക് വക്കീൽ നോട്ടീസ്. പ്ളസ് ടു വിദ്യാർത്ഥിനി മാളവിക ആർ തീക്കാടനാണ് നോട്ടീസ് അയച്ചിരിക്കുന്നത്.ഫേസ്ബുക്ക് ലൈവിലൂടെ...

അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം വീട്ടുവളപ്പില്‍

സിക്കിമിലെ നാംചി ജില്ലയിലുള്ള സമർഡുങ്ങിൽ നിർമ്മാണത്തിലിരിക്കുന്ന NHPC ടീസ്റ്റ സ്റ്റേജ്-VI ജലവൈദ്യുത പദ്ധതിയുടെ 'ഹെഡ് റേസ് ടണലിൽ' (HRT) സംഭവിച്ച സ്ഫോടനത്തിൽ മരിച്ച മലയാളി...