കോട്ടയത്തു നടന്ന എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണ കൺവൻഷൻ പി.സി. ജോർജ് ബഹിഷ്കരിച്ചു.
ബിഡിജെഎസ് നേതാവും സ്ഥാനാർഥിയുമായ തുഷാർ വെള്ളാപ്പള്ളിയുമായുള്ള അഭിപ്രായ ഭിന്നതയാണ് ബഹിഷ്കരണത്തിനു പിന്നിലെന്നാണ് വിവരം.
വിളിക്കാത്ത കല്യാണത്തിന് ചോറുണ്ണാൻ പോകുന്ന പാരമ്പര്യം തനിക്കില്ലെന്ന് പി.സി.ജോർജ് പ്രതികരിച്ചു.
തുഷാറിന്റെ റോഡ് ഷോയിൽനിന്നു കഴിഞ്ഞ ദിവസം പി.സി ജോർജ് വിട്ടുനിന്നിരുന്നു.
ഇതിനു പിന്നാലെയാണ് ഞായറാഴ്ച കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്ത കൺവൻഷനിൽനിന്നും വിട്ടുനിന്നത്.
അതേസമയം തിരഞ്ഞെടുപ്പ് കൺവൻഷനിൽ എല്ലാ നേതാക്കളും വരില്ല എന്നാണ് കെ സുരേന്ദ്രൻ പ്രതികരിച്ചത്.
പി.സി.ജോർജ് മറ്റ് കൺവൻഷനിൽ പങ്കെടുത്തു.
എൻ ഡ എ ആണ് തീരുമാനിക്കുന്നത് ആര് പങ്കെടുക്കണമെന്ന്.അത് ഞങ്ങളുടെ സ്വാതന്ത്ര്യമാണ് എന്നും അദ്ദേഹം പറഞ്ഞു.