വള്ളിയൂർകാവ് ഉത്സവ നഗരിയിൽ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഒരുക്കിയ വോട്ടുകട കൗതുകമാകുകയാണ്.
സ്വീപ് , നെഹ്റു യുവകേന്ദ്ര, ഇലക്ടറൽ ലിറ്ററസി ക്ലബ്, മാനന്തവാടി താലൂക്ക് ഓഫീസ് എന്നിവയുടെ നേതൃത്വത്തിൽ ഉത്സവ നഗരിയിലെത്തുന്ന പൊതുജനങ്ങളിൽ തെരഞ്ഞെടുപ്പ് അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വോട്ടുകട ഒരുക്കിയിരിക്കുന്നത്.
വോട്ടുകടയിൽ എത്തുന്നവർക്ക് ആദ്യം ഇലക്ട്രോണിക്ക് വോട്ടിങ് മെഷീൻ പരിചയപ്പെടാം.
തുടർന്ന് സെൽഫി പോയിൻ്റിൽ നിന്ന് സെൽഫി എടുത്ത് വോട്ടുകടയിൽ നിന്നും മധുരം നുണഞ്ഞ് മടങ്ങാം.
വോട്ടുകടയിലെത്തുന്ന പൊതുജനങ്ങളോട് സ്വീപ് പ്രതിനിധി ഹരീഷ് കുമാർ വിവിധ നടൻമാരുടെ ശബ്ദത്തിൽ വോട്ട് ചെയ്യാൻ ആവശ്യപ്പെടുന്നത് വോട്ടുകടയിലെ വേറിട്ട കാഴ്ച്ചയായി മാറി.
ഉത്സവ നഗരിയിൽ ഒരുക്കിയ വോട്ടുകട ഇതിനോടകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു.
മാർച്ച് 27 വരെ വോട്ടുകട പ്രവർത്തിക്കും. വോട്ട് കടയുടെ ഉദ്ഘാടനം എം.സി.സി നോഡൽ ഓഫീസർ കൂടിയായ എ.ഡി.എം കെ ദേവകി നിർവഹിച്ചു.
സ്വീപ് നോഡൽ ഓഫീസർ പി.യു സിത്താര, നെഹ്റു യുവകേന്ദ്ര പ്രതിനിധി കെ.എ അഭിജിത്ത്, സ്വീപ് അസിസ്റ്റന്റ് റോഷൻ രാജു, വള്ളിയൂർക്കാവ് പാരമ്പര്യ ട്രസ്റ്റി ഏച്ചോം ഗോപി തുടങ്ങിയവർ സംസാരിച്ചു.