വീട്ടിനുള്ളിൽ പൂട്ടിയിട്ട് തീകൊളുത്തി കൊന്നു

ഭാര്യയെയും പ്രായപൂർത്തിയാകാത്ത 2 പെണ്‍മക്കളെയും വീട്ടിനുള്ളിൽ പൂട്ടിയിട്ട് തീകൊളുത്തി കൊന്നു

മഹാരാഷ്ട്ര പിംപല്‍ഗാവ് ലാൻഡ്ഗ ഗ്രാമത്തില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം.

സുനില്‍ ലാൻഡെയാണ് ഭാര്യ ലളിത (35), മക്കളായ സാക്ഷി (14), ഖുഷി (1) എന്നിവരെ ചുട്ടുകൊന്നത്.

രാവിലെ 10.30 ഓടെ ഭാര്യയെയും പെണ്‍മക്കളെയും വീട്ടില്‍ പൂട്ടിയിട്ടശേഷം സുനില്‍ ജനലിലൂടെ പെട്രോളൊഴിച്ചു തീകൊളുത്തുകയായിരുന്നു.


മൂവരും വെന്തുമരിച്ചു.

45 കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രതിക്ക് ഭാര്യയില്‍ സംശയമുണ്ടെന്നും പതിവായി അക്രമിക്കാറുണ്ടെന്നും ഗ്രാമവാസികൾ പറഞ്ഞു.


അകത്ത് കുടുങ്ങിയ സ്ത്രീയുടെയും കുട്ടികളുടെയും നിലവിളി കേട്ട് അയല്‍വാസികള്‍ എത്തിയപ്പോഴേക്കും വീട് പൂർണമായും കത്തിനശിച്ചിരുന്നു.

സുനില്‍ രക്ഷപ്പെടാൻ ശ്രമിക്കാതെ പൊലീസ് എത്തുന്നതുവരെ സ്ഥലത്ത് തന്നെ നിന്നു.

സുനിലിന് മൂന്ന് കുട്ടികളുണ്ട് – രണ്ട് പെണ്‍മക്കളും ഒരു മകനും.

മകൻ 100 മീറ്റർ അകലെ ജ്യേഷ്ഠനും അമ്മയ്ക്കും ഒപ്പമാണ് താമസിക്കുന്നത്.

Leave a Reply

spot_img

Related articles

ഭാര്യവീട്ടിലെത്തിയ യുവാവ് മരിച്ചു; ബന്ധുക്കളുടെ മർദ്ദനമേറ്റതെന്ന് പരാതി

ഭാര്യവീട്ടിലെത്തിയ യുവാവ് മരിച്ചു. മരണം ബന്ധുക്കളുടെ മർദ്ദനമേറ്റതെന്ന് പരാതി. ആലപ്പുഴ ആറാട്ടുപുഴ പെരു ള്ളി പുത്തന്‍പറമ്ബില്‍ നടരാജന്റെ മകന്‍ വിഷ്ണുവാണ്(34) മരിച്ചത്. സംഭവത്തില്‍...

ഭിന്നശേഷിക്കാരിയായ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചു കടന്ന മാതാവ്‌ അറസ്‌റ്റില്‍

ഭിന്നശേഷിക്കാരിയായ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചു കടന്ന മാതാവ്‌ ഭിന്നശേഷി ദിനത്തില്‍ അറസ്‌റ്റിലായി. ചെങ്ങന്നൂര്‍ ചെറിയനാട്‌ മാമ്ബ്ര ഇടമുറി കിഴക്കതില്‍ രഞ്‌ജിത (27)യെയാണ്‌ നൂറനാട്‌ സി.ഐ എസ്‌.ശ്രീകുമാറിന്റെ...

13കാരിക്കു നേരേ ലൈംഗികാതിക്രമം; വാൻ ഡ്രൈവർ അറസ്റ്റിൽ

ആലപ്പുഴ ചേർത്തലയിൽ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ 13കാരിക്കു നേരേ ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയില്‍ വാൻ ഡ്രൈവർ അറസ്റ്റിൽ. വിദ്യാര്‍ഥികളെ കയറ്റുന്ന സ്വകാര്യ മിനിബസ് ഡ്രൈവറാണ് പ്രതി....

ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന സംഭവം; ഭർത്താവ് പത്മരാജൻ്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

കൊല്ലം ചെമ്മാംമുക്കിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്ന കേസിൽ ഭർത്താവ് പത്മരാജൻ്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊലപാതക കുറ്റത്തിനൊപ്പം യുവാവിനെ ആക്രമിച്ചതിന് വധശ്രമ...