യുഎസിലെ ഭക്ഷ്യ-പാനീയ ഭീമനായ പെപ്‌സികോ വിയറ്റ്‌നാമിൽ 400 മില്യൺ ഡോളർ കൂടി ന്ക്ഷേപിക്കാൻ പോകുന്നു.
Suntory PepsiCo Vietnam Beverage ഉൾപ്പെടെ 60-ലധികം യുഎസ് സംരംഭങ്ങളിൽ നിന്നുള്ള പ്രതിനിധികൾ കഴിഞ്ഞയാഴ്ച വിയറ്റ്നാമിൽ നടത്തിയ സന്ദർശനത്തിലാണ് ഈ തീരുമാനം പുറത്തു വിട്ടത്.
രണ്ട് പുതിയ പ്ലാൻ്റുകൾ നിർമ്മിക്കുന്നതിനാണ് നിക്ഷേപം.
പെപ്‌സികോയുടെ സുസ്ഥിര ലക്ഷ്യങ്ങൾക്കൊപ്പം പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസ്സുകളാൽ രണ്ട് പ്ലാൻ്റുകളും പ്രവർത്തിക്കും.
ഭക്ഷ്യ സംസ്കരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രണ്ടാമത്തെ പ്ലാൻ്റ് വടക്കൻ ഹാ നാം പ്രവിശ്യയിൽ സ്ഥാപിക്കും.
ഇതിന് 90 മില്യൺ ഡോളർ നിക്ഷേപം ആവശ്യമാണ്.
രണ്ട് ഫാക്ടറികളും കമ്മീഷൻ ചെയ്യുന്ന സമയം സംബന്ധിച്ച് കൃത്യമായ വിവരങ്ങളൊന്നും റിപ്പോർട്ടിൽ നൽകിയിട്ടില്ല.
കഴിഞ്ഞ വർഷം അവസാനത്തോടെ ഹാ നാം ഫാക്ടറിക്ക് നിക്ഷേപ സർട്ടിഫിക്കറ്റ് ലഭിച്ചതായും 2025 മൂന്നാം പാദത്തിൽ പ്രവർത്തനം ആരംഭിക്കുമെന്നും സൂചിപ്പിച്ചിരുന്നു.
1994 മുതൽ വിയറ്റ്നാമിൽ പെപ്സികോ പ്രവർത്തിക്കുന്നു.
നിലവിൽ വിയറ്റ്നാമിൽ അഞ്ച് ഫാക്ടറികൾ നടത്തുന്നു.