മിക്സി

സംശയാലുവായ ഭര്‍ത്താവ് ഓഫീസില്‍ നിന്ന് ഫോണില്‍ ഭാര്യയോട് : ‘ഹലോ നീയിപ്പോ എവിടെയാ ഉള്ളത്?’

ഭാര്യ: ‘വീട്ടില്‍..’

ഭര്‍ത്താവ്: ‘നേരാണോ? ആ മിക്സിയൊന്നു വര്‍ക്കുചെയ്ത് കേള്‍പ്പിച്ചേ..’

ഭാര്യ മിക്സി ഓണ് ചെയ്തു ‘ടര്‍ ര്‍ ര്‍ ര്‍ ര്‍ …….’

ഭര്‍ത്താവ് : ‘ഓകെ..ഹാവ് എ നൈസ് ഡേ ഡീയര്‍ ‘

മറ്റൊരു ദിവസം:

ഭര്‍ത്താവ് : ‘ഹലോ നീയിപ്പോ എവിടെയാ ഉള്ളത്?’

ഭാര്യ: ‘വീട്ടില്‍..’

ഭര്‍ത്താവ്: ‘നേരാണോ? ആ മിക്സിയൊന്നു വര്‍ക്കുചെയ്ത് കേള്‍പ്പിച്ചേ..’

ഭാര്യ മിക്സി ഓണ് ചെയ്തു ‘ടര്‍ ര്‍ ര്‍ ര്‍ ര്‍ …….’

ഭര്‍ത്താവ്: ‘ഓകെ..ഹാവ് എ നൈസ് ഡേ ഡീയര്‍’

അടുത്ത ദിവസം:

ഭര്‍ത്താവ് : ‘ഹലോ നീയിപ്പോ എവിടെയാ ഉള്ളത്?’

ഭാര്യ: ‘വീട്ടില്‍..’

ഭര്‍ത്താവ്: ‘നേരാണോ? ആ മിക്സിയൊന്നു വര്‍ക്കുചെയ്ത് കേള്‍പ്പിച്ചേ..’

ഭാര്യ മിക്സി ഓണ് ചെയ്തു ‘ടര്‍ ര്‍ ര്‍ ര്‍ ര്‍ …….’

ഭര്‍ത്താവ്: ‘ഓകെ..ഹാവ് എ നൈസ് ഡേ ഡീയര്‍ ‘

മറ്റൊരു ദിവസം ഭാര്യയെ നേരിട്ടൊന്നു പരീക്ഷിയ്ക്കാമെന്നു കരുതി അയാള്‍ മുന്നറിയിപ്പില്ലാതെ വീട്ടിലെത്തി.

അവിടെ അയാളുടെ മകന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

‘മമ്മിയെവിടെ പോയെടാ?’

‘എനിക്കറിയില്ല പപ്പാ.. ഇന്നും മിക്സിയുമായി എങ്ങോട്ടോ പോകുന്നതു കണ്ടു.’

Leave a Reply

spot_img

Related articles

ഈദുൽ അദ്ഹ ചരിത്രം

ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾക്കിടയിൽ വളരെ ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്ന ഒന്നാണ് വലിയ പെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽ അദ്ഹ. ഇസ്‌ലാമിക ചരിത്രത്തിൽ ത്യാഗത്തിൻ്റെയും വിശ്വാസത്തിൻ്റെയും മാഹാത്മ്യം വിളിച്ചോതുന്ന ഉത്സവമാണ് വലിയ...

വലിയ പെരുന്നാളിന് എളുപ്പത്തിൽ തയ്യാറാക്കാം ചട്ടിപ്പത്തിരി

വലിയ പെരുന്നാൾ വരവായി. പെരുന്നാളിന് സ്‌പെഷ്യലായി പണ്ടുകാലം മുതൽക്കേ അടുക്കളകളിൽ പ്രത്യേകമായി പല വിഭവങ്ങളും ഉണ്ടാക്കാറുണ്ടായിരുന്നു. അതിലൊരു പ്രാധാനിയായ വിഭവമാണ് ചട്ടിപ്പത്തിരി. വളരെ രുചികരവും,...

കൺമണിക്ക് എന്തു കൊടുക്കണം?

ആദ്യത്തെ കൺമണി ജനിക്കുമ്പോൾ മുതൽ അമ്മമാർക്ക് ആധിയാണ്. എന്ത് ആഹാരം കൊടുക്കണം. കടുത്ത വേനലിൽ ഇത്തിരിപ്പോന്ന കുഞ്ഞ് ദാഹിച്ചുവലയുമോ?… മൂന്നുമാസം വരെ മുലപ്പാൽ മാത്രം...

ക്ലിയോപാട്ര കുളിച്ചിരുന്നത് കഴുതപ്പാലിൽ!

ഈജിപ്തിലെ രാജ്ഞിയായിരുന്ന ക്ലിയോപാട്ര തൻ്റെ സൗന്ദര്യവും ചർമ്മത്തിൻ്റെ യൗവനവും കാത്തുസൂക്ഷിച്ചത് കഴുതപ്പാലിൽ കുളിച്ചിട്ടായിരുന്നുവെന്ന് പറയപ്പെടുന്നു. ദിവസേനയുള്ള പരിചരണത്തിന് 700 കഴുതകളെ ആവശ്യമായിരുന്നു. സമീപകാല ശാസ്ത്രീയ പഠനങ്ങൾ അനുസരിച്ച്...