അധിക്ഷേപ പരാമര്‍ശത്തില്‍ കലാമണ്ഡലം സത്യഭാമക്കെതിരെ പൊലീസില്‍ പരാതി നല്‍കി ആര്‍എല്‍വി രാമകൃഷ്ണന്‍.
ചാലക്കുടി ഡിവൈഎസ്പിക്കാണ് പരാതി നല്‍കിയത്.
ജാതീയമായി അധിക്ഷേപിക്കാന്‍ ശ്രമിച്ചെന്നുകാട്ടിയാണ് പരാതി.
വീഡിയോയുടെ ലിങ്കും പൊലീസിന് കൈമാറി.
പത്തിലധികം പേജുള്ള പരാതിയാണ് സമര്‍പ്പിച്ചത്.
പരാതി വഞ്ചിയൂര്‍ പൊലീസിന് കൈമാറി.
പരാമര്‍ശത്തില്‍ സത്യഭാമയ്‌ക്കെതിരെ പട്ടിക ജാതി, പട്ടിക ഗോത്ര വര്‍ഗ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ നിര്‍ദേശം.
അധിക്ഷേപ പരാമര്‍ശത്തില്‍ കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.