കെജരിവാളിന്റെ അറസ്റ്റിൽ യുഎസ് പരാമര്‍ശം; ഇന്ത്യയ്ക്ക് അതൃപ്തി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് യുഎസ് നടത്തിയ പരാമര്‍ശത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഇന്ത്യ.

യുഎസ് ആക്ടിങ് ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ഗ്ലോറിയ ബെര്‍ബേനയെ വിളിച്ചുവരുത്തി വിദേശകാര്യമന്ത്രാലയ പ്രതിനിധികള്‍ 40 മിനിറ്റോളം ചര്‍ച്ച നടത്തി.

മറ്റുരാജ്യങ്ങളുടെ പരമാധികാരവും ആഭ്യന്തര വിഷയവും ബഹുമാനിക്കേണ്ടതുണ്ട്. അനാരോഗ്യകരമായ പ്രവണതയാണെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അറിയിച്ചു.

കെജരിവാളിന്റെ അറസ്റ്റ് സംബന്ധിച്ച വാര്‍ത്തകള്‍ നിരീക്ഷിക്കുകയാണെന്നും നീതിപൂര്‍ണവും സുതാര്യവും സമയബന്ധിതവുമായ നിയമ നടപടികള്‍ അരവിന്ദ് കെജരിവാളിനു ലഭിക്കുമെന്നാണു കരുതുന്നതെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് നേരത്തെ പ്രതികരിച്ചിരുന്നു.

ഇതിനെതിരെയാണ് ഇപ്പോള്‍ ഇന്ത്യയുടെ പ്രതികരണം.

കെജരിവാളിന്റെ അറസ്റ്റില്‍ നേരത്തെ ജര്‍മനിയും പ്രതികരിച്ചിരുന്നു.

ഇതില്‍ പ്രതിഷേധവുമായി രംഗത്തെത്തിയ വിദേശകാര്യ മന്ത്രാലയം, ജര്‍മനിയുടെ ഡപ്യൂട്ടി ചീഫ് ഓഫ് മിഷനെ വിളിച്ചുവരുത്തി ഇക്കാര്യം അറിയിച്ചിരുന്നു.

മദ്യനയക്കേസില്‍ അരവിന്ദ് കെജരിവാള്‍ ഇഡി കസ്റ്റഡിയിലാണ്.

Leave a Reply

spot_img

Related articles

കെപിസിസി രാഷ്ട്രീയകാര്യ സമിതി തുടരും; മാറ്റമുണ്ടാകില്ലെന്ന് വ്യക്തമാക്കി സണ്ണി ജോസഫ്

കെപിസിസി രാഷ്ട്രീയകാര്യ സമിതി മാറ്റമില്ലാതെ തുടരും. ന്യൂഡല്‍ഹിയില്‍ കെപിസിസി ഭാരവാഹികള്‍ നടത്തിയ പ്രാഥമിക ചര്‍ച്ചയിലാണ് മാറ്റം വരുത്തേണ്ടതില്ലെന്ന തീരുമാനമുണ്ടായത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി,...

കോൺഗ്രസിൽ അടിമുടി മാറ്റത്തിനൊരുങ്ങി നേതൃത്വം

കോൺഗ്രസിൽ അടിമുടി മാറ്റത്തിനൊരുങ്ങി നേതൃത്വം.സംസ്ഥാന അധ്യക്ഷനായി സണ്ണി ജോസഫ് ചുമതലയേറ്റതിനു പിന്നാലെ ജില്ലാ കമ്മിറ്റിയുടെ ആദ്യഘട്ടത്തിൽ നേതൃമാറ്റമുണ്ടാകുക. സംസ്ഥാനത്തെ പത്ത് ജില്ലകളിലെ ഡിസിസി അധ്യക്ഷന്മാരെ...

പി വി അന്‍വര്‍ കോണ്‍ഗ്രസുമായും യു ഡി എഫുമായും സഹകരിക്കും; മുന്നണി പ്രവേശനം ചര്‍ച്ച ചെയ്ത് തീരുമാനിക്കും, പ്രതിപക്ഷ നേതാവ്

പി വി അന്‍വര്‍ കോണ്‍ഗ്രസുമായും യു ഡി എഫുമായും സഹകരിക്കും; മുന്നണി പ്രവേശനം യു ഡി എഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കും; പ്രതിപക്ഷ നേതാവ്...

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും. നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നിരിക്കെ അതിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ചയാകും. സ്ഥാനാര്‍ഥിയെ സംബന്ധിച്ചും പ്രാഥമിക...