തായ്‌ലൻഡ് പാർലമെൻ്റ് സ്വവർഗ വിവാഹ ബിൽ വൻ ഭൂരിപക്ഷത്തോടെ പാസാക്കി.
നിയമമായി അംഗീകരിക്കപ്പെട്ടാൽ, സ്വവർഗ വിവാഹത്തെ നിയമപരമായി അംഗീകരിക്കുന്ന തെക്കുകിഴക്കൻ ഏഷ്യയിലെ ആദ്യ രാജ്യമാകും തായ്‌ലൻഡ്.
പാർലമെൻ്റിൽ 399 പേർ അനുകൂലിച്ചും 10 പേർ എതിരെയും വോട്ടു ചെയ്തു.
രാജകീയ അംഗീകാരം ലഭിക്കുന്നതിനും റോയൽ ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതിനും മുമ്പ് ഇത് സെനറ്റിൻ്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്.
പാർലമെൻ്ററി സെഷനിൽ, ഒരു പ്രതിനിധി ചേമ്പറിലേക്ക് ഒരു വലിയ മഴവില്ല് പതാക കൊണ്ടു വന്നിരുന്നു.
ഇത് LGBTQ അവകാശങ്ങൾക്കുള്ള പിന്തുണയുടെ പ്രതീകമായി.
ഏഷ്യയിൽ തായ്‌വാനും നേപ്പാളും മാത്രമാണ് സ്വവർഗ വിവാഹത്തിന് ഔദ്യോഗികമായി അംഗീകാരം നൽകിയത്.
അതേസമയം ഇന്ത്യയിൽ സുപ്രീം കോടതി പാർലമെൻ്റിൻ്റെ തീരുമാനത്തിനായി ഒക്ടോബറിലേക്ക് മാറ്റി.
കഴിഞ്ഞ ദശകത്തിൽ വിവാഹ സമത്വം നിയമവിധേയമാക്കാനുള്ള മുൻ ശ്രമങ്ങൾ സ്തംഭനാവസ്ഥയിലായിരുന്നു.
2020-ൽ, ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹം വ്യവസ്ഥ ചെയ്യുന്ന തായ്‌ലൻഡിൻ്റെ നിലവിലെ നിയമം ഭരണഘടനാപരമെന്ന് ഭരണഘടനാ കോടതി വിധിച്ചു.
തായ്‌ലൻഡ് പ്രധാനമന്ത്രി ഫ്യു തായ് പാർട്ടിയുടെ സ്രെത്ത തവിസിൻ വിവാഹ സമത്വ ബിൽ പാർലമെൻ്റിൽ കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.