ബിഗ് ബോസ് OTT 2 വിജയി എൽവിഷ് യാദവ് മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രം സന്ദർശിച്ച ദൃശ്യം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു.
രണ്ട് കേസുകളിൽ ജാമ്യം ലഭിച്ചതിന് ശേഷമാണിത്.
മാതാപിതാക്കളും മുത്തശ്ശിമാരും മറ്റ് കുടുംബാംഗങ്ങളും ചേർന്നു കുടുംബത്തോടൊപ്പമുള്ള ഒരു ഗ്രൂപ്പ് ചിത്രം തൻ്റെ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടു.
എൻ്റെ നട്ടെല്ല് എന്ന് അടിക്കുറിപ്പ് നൽകി.
സിദ്ധിവിനായക ക്ഷേത്രം സന്ദർശിക്കുന്നതിൻ്റെ ചിത്രങ്ങളും ഉണ്ടായിരുന്നു.
എൽവിഷിനെ മറ്റ് അഞ്ച് പേർക്കൊപ്പം കസ്റ്റഡിയിലെടുത്ത് വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തിരുന്നു.
പാർട്ടിയിൽ പങ്കെടുക്കുന്നവർക്ക് വിനോദ ആവശ്യങ്ങൾക്കായി പാമ്പിൻ്റെ വിഷം വിതരണം ചെയ്യുന്നയാളാണ് എന്നായിരുന്നു ആരോപണം.
മാർച്ച് 17 ന് നോയിഡ പോലീസ് അറസ്റ്റ് ചെയ്ത ശേഷം 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
പിന്നീട് ഗൗതം ബുദ്ധ നഗർ കോടതിയിൽ നിന്ന് എൽവിഷിന് ജാമ്യം ലഭിച്ചു.
സാഗർ താക്കൂർ എന്ന മാക്‌സ്റ്റേൺ ഉൾപ്പെട്ട ആക്രമണക്കേസിൽ ഗുരുഗ്രാം കോടതിയിൽ നിന്നും ജാമ്യം ലഭിച്ചു.
ബിഗ് ബോസ് OTT 2 എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്ത് വിജയിയായ ശേഷമാണ് എൽവിഷ് യൂ ട്യൂബറായും പ്രശസ്തി നേടിയത്.
മൃഗാവകാശ സംഘടനയുടെ പ്രതിനിധിയാണ് എൽവിഷിന് എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.