പൗരത്വ പ്രതിഷേധത്തിനെതിരെ ഷിബു ബേബി ജോണ്‍

ഇടതു മുന്നണിയുടെ പൗരത്വ പ്രതിഷേധത്തിനെതിരെ ആര്‍എസ്പി നേതാവും മുന്‍ എംഎല്‍എയുമായ ഷിബു ബേബി ജോണ്‍.

ഇടതുമുന്നണിക്ക് രാഷ്ട്രീയ പാപ്പരത്വമാണെന്നും ബി ജെ പി മുന്നോട്ടു വെയ്ക്കുന്ന നയങ്ങൾക്ക് അനുസരിച്ച് മുന്നോട്ടു പോകുകയാണെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

ബി ജെ പിയുടെ ആഗ്രഹപ്രകാരം പൗരത്വം വിഷയമാക്കുകയാണ് ഇടതുമുന്നണി.

ബി ജെ പി യുടെ കെണിയാണ് പൗരത്വം. ബി ജെ പി ആഗ്രഹിക്കുന്നതാണ് പിണറായി നടപ്പാക്കുന്നത്.

സിപിഎം നടത്തുന്നത് ചിഹ്നം സംരക്ഷിക്കുന്നതിനുള്ള പോരാട്ടമാണ്.

സിഎഎ ആരുടേയും പൗരത്വം നഷ്ടപ്പെടുത്തുന്നില്ല.

പൗരത്വം നല്‍കുന്നത് മതത്തിന്‍റെ അടിസ്ഥാനത്തിലാകുന്ന ഭരണഘടനാ വിരുദ്ധമായതുകൊണ്ടാണ് അതിനെ എതിര്‍ക്കുന്നത്.

അതിനാല്‍ നിയമപോരാട്ടത്തിലൂടെ ഇതിനെ തടയാനാകും.

അതില്‍ നിന്ന് വ്യത്യസ്തമായി പിണറായി വിജയൻ ഇങ്ങനെ ഒരു നിലപാടുമായി പോകുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്.

ഇതിന്‍റെ കഥയും തിരക്കഥയും നരേന്ദ്ര മോദിയും സംഭാഷണവും പശ്ചാത്തല സംഗീതവും പിണറായി വിജയനുമാണെന്ന് ഷിബു ബോബി ജോണ്‍ പരിഹസിച്ചു.

ചെങ്കൊടിയുടെ നിറം മങ്ങി മങ്ങി കാവിയാകുകയാണ്.

കൊല്ലത്ത് നിന്ന് പാർലമെന്‍റിലേക്ക് ആരെ വിടണം എന്നത് ജനം തീരുമാനിക്കട്ടെ.

തമാശ പറയാൻ അല്ലല്ലോ പാർലിമെന്‍റിലേക്ക് പോകുന്നത്.

ലോക്സഭയിൽ ആരെങ്കിലും എഴുതികൊടുക്കുന്ന സ്ക്രിപ്റ്റ്‌ വായിച്ചാൽ പോരല്ലോയെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

Leave a Reply

spot_img

Related articles

തൃശ്ശൂരിലെ ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കെ മുരളീധരൻ

തൃശ്ശൂരില്‍ പൂരം കലക്കിയ ബി.ജെ.പിയുടെയും സി.പി.എമ്മിൻ്റെയും ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. അതാണ് സരിന് സി.പി.എം. ചിഹ്നം കൊടുക്കാത്തതെന്നും ആളുകള്‍ക്ക്...

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു നഷ്ടവുമില്ല ;കെ.സുധാകരൻ

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു പ്രാണി പോയ നഷ്ടം പോലുമുണ്ടാകില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. സരിന്റെ സ്ഥാനാർഥിത്വം പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വെല്ലുവിളിയാകുമോ...

ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്; പാലക്കാട് സി കൃഷ്ണകുമാർ തന്നെ എന്ന് സൂചന

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പാർട്ടി ജനറല്‍ സെക്രട്ടറിയും ലോക്സഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് നിന്നുള്ള സ്ഥാനാർത്ഥിയുമായിരുന്ന സി കൃഷ്ണകുമാർ മത്സര രംഗത്ത് എത്തുമെന്നാണ് ഒടുവിലത്തെ വിവരം. സംസ്ഥാന...

23 ന് പ്രിയങ്ക ഗാന്ധി വയനാട്ടില്‍; പത്തുദിവസം മണ്ഡലത്തില്‍ പര്യടനം

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഈ മാസം 23 ന് പത്രിക സമര്‍പ്പിക്കും.23 മുതല്‍ പത്ത് ദിവസം മണ്ഡലത്തില്‍ പര്യടനം...